‘സംഗമം-2021’ വിവിധ പരിപാടികളോടെ ആഘോഷിച്ചു

ഷാർജ: ഇൻകാസ് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സംഗമം-2021’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓണാഘോഷം, ഗാന്ധിജയന്തി ദിനാഘോഷം, വീട്ടമ്മമാർക്കായി പായസ പാചക മത്സരം, 10, 12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഇൻകാസ് നേതാവായിരുന്ന എം.എം. സുൽഫിക്കിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം പരിപാടിയുടെ ഭാഗമായി നടന്നു.
ഇൻകാസ് യു.എ.ഇ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി.എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഷാർജ കമ്മിറ്റി പ്രസിഡണ്ട് അഡ്വ. വൈ.എ. റഹീം അദ്ധ്യക്ഷത വഹിച്ചു. സിനിമ നിർമ്മാതാവ് സോഹൻ റോയ് മുഖ്യാത്ഥിയായിരുന്നു ഇൻക്കാസ് യു.എ.ഇ. കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൽ മുഹമ്മദലി, അബ്ദുല്ല മല്ലച്ചേരി, കെ.ബാലകൃഷ്ണൻ, വി.കെ. മുരളീധരൻ, ശ്രീനാഥ് കാടഞ്ചേരി, ഷാജി ജോൺ, ബിജു എബ്രഹാം, എസ്.എം. ജാബിർ, കെ.അബ്ദുൽ മജീദ്, കെ.എം.അബ്ദുൽ മനാഫ് സംസാരിച്ചു. ഇൻകാസ് ഷാർജ ജന. സെക്രട്ടറി വി. നാരായണൻ നായർ സ്വാഗതവും, മാത്യു ജോൺ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ഗാനമേള, തിരുവാതിരക്കളി, മാർഗ്ഗംകളി, ഒപ്പന മറ്റു വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
വീട്ടമ്മമാർക്കായി ഒരുക്കിയ പായസ പാചക മത്സരത്തിൽ ഹിരണ്യ ജയ പ്രബിൻ ഒന്നാം സ്ഥാനവും, നബീസത്ത് മുഹമ്മദ് സെയ്ത് രണ്ടാം സ്ഥാനവും, ടീം ബെൻഹർ മൂന്നാം സ്ഥാനവും നേടി.
ഷാർജ ഇന്ത്യൻ സ്‌കൂളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യർത്ഥികളായ അഞ്ജലി ദീപു, അനിത ജേക്കബ്, ടിനി തോമസ്, അസ്ര ഫൈറൂസ്, സുദിപ്തി ചന്ദ്രൻ, ആഷിഖ് നൂർ സുധീർ, നന്ദന കൃഷ്ണദാസ്, റിയോന മുറേൽ ഡിസൂസ മറ്റു സ്‌കൂളുകളിൽ നിന്നും ഉന്നത വിജയം നേടിയ ഇൻകാസ് അംഗങ്ങളൂടെ മക്കളായ രേഷ്‌ന എബ്രഹാം, ഫയാസ് അൻസാർ, ആൻ ബിജു എബ്രഹാം, അബ്ദുള്ള സഹൽ, അഷ്ഫാഖ് നൗഷാദ്, ഫാത്തിമ അബ്ദുൽ മജീദ്, ജസീല ജാസിർ എന്നിവർക്കും വിദ്യാഭ്യാസ അവാർഡുകൾ നൽകി അനുമോദിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *