എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

തലശ്ശേരി കുന്നോത്ത് യൂത്ത് ക്ലബ്ബ് വായനശാല ആന്റ് ഗ്രന്ഥാലയം ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വായനശാലാ ഹാളില്‍ നടന്ന അനുമോദനച്ചടങ്ങ് ചരിത്രകാരനും പ്രബന്ധ കര്‍ത്താവുമായ പ്രൊഫസര്‍ എ.പി.സുബൈര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭ കൗണ്‍സിലര്‍ പി.കെ സോന മുഖ്യാതിഥിയായി. ഉച്ചുമ്മല്‍ ശശി, അബ്ദുള്‍ നാഫി, പി.ആണ്ടി, കെ.എ. സച്ചിന്‍, എ.അഹമ്മദ്, മനോജ് മൈഥിലി എന്നിവര്‍ സംസാരിച്ചു. ക്ലബ്ബിന്റെ പ്രവര്‍ത്തന പരിധിയിലുള്ള വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *