മോദി സർക്കാരിനെതിരെ ജനതാദൾ എസ് പോരാട്ട പ്രതിജ്ഞ നടത്തി

കോഴിക്കോട്: ജനതാദൾ എസ് കോഴിക്കോട് സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മോദി സർക്കാരിന്റെ രാജ്യത്തെ കോർപ്പറേറ്റ് കൾക്ക് വിൽപ്പന നടത്തുവാനുള്ള നയത്തിനെതിരെ ഗാന്ധിജയന്തി ദിനത്തിൽ  കോർപ്പറേഷൻ ഓഫീസിനടുത്തുള്ള ഗാന്ധിപ്രതിമക്ക് മുമ്പിൽ സമര പോരാട്ട പ്രതിജ്ഞ നടത്തി. സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും കാത്തു സൂക്ഷിക്കുമെന്നും തീവ്രവാദ വർഗീയ ശക്തികൾക്കെതിരെ പോരാടുമെന്നും പ്രതിജ്ഞ എടുത്തു. ജനതാദൾ എസ് കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡണ്ട് കെ പി അബൂബക്കർ അധ്യക്ഷതവഹിച്ചു. പി ടി ആസാദ് ഉദ്ഘാടനം ചെയ്തു. ടി എ അസീസ്, മുസമ്മിൽ പുതിയറ, എം എച്ച് അഷറഫ്, അബ്ദുൽ ഗഫൂർ, അർഷാദ് പട്ടേരി, ബഷീർ മുക്കന്റകം, കളത്തിങ്ങൽ ബീരാൻ കുട്ടി, പി പി മുഹമ്മദാലി പ്രസംഗിച്ചു. പി എം ഹാഷിം, പി പി അബൂബക്കർ, ഷൗക്കത്ത് മാസ്റ്റർ, പി. വി മുഹമ്മദ് സാലിഹ് നേതൃത്വം നൽകി. തുടർന്ന് കോഴിക്കോട് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ തീരദേശത്ത് നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പ്രവർത്തകർ പങ്കാളികളായി.

Share

Leave a Reply

Your email address will not be published. Required fields are marked *