റിയാദ് കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍ സംഗമം നടത്തി

റിയാദ് കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍ സംഗമം നടത്തി

റിയാദ് : ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതിനായി റിയാദില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാരുടെ സംഗമം അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്നു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സംഗമം പ്രസിഡണ്ട് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു.

നൂറില്‍പരം വളണ്ടിയര്‍മാര്‍ ഇത്തവണയും ഹജ്ജ് സേവനത്തിനായി റിയാദില്‍ നിന്നും തിരിക്കുന്നുണ്ട്. സൗദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വളണ്ടിയര്‍ സേവനത്തില്‍ കൊറോണ കാലഘട്ടത്തിലൊഴികെ റിയാദില്‍ നിന്നും നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്ത് വരുന്നത്. സ്വയം സേവന സന്നദ്ധരായി മുന്നോട്ട് വരുന്ന വളണ്ടിയര്‍മാര്‍ മൂന്ന് ദിവസം പൂര്‍ണ്ണമായും ഹജ്ജ് സേവനത്തിനായി മക്കയിലുണ്ടാവും. ഇന്ത്യന്‍ എംബസിയുടെ അംഗീകാരമുള്ള വോളണ്ടിയര്‍മാര്‍ കെ.എം.സി.സിയുടെ പ്രത്യേക ഡ്രസ്‌കോഡ് അണിഞ്ഞാണ് സേവന രംഗത്തുണ്ടാവുക.

പരിപാടിയില്‍ കോയ വാഫി വയനാട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുസലാം തൃക്കരിപ്പൂര്‍, യു.പി മുസ്തഫ, കബീര്‍ വൈലത്തൂര്‍, മുജീബ് ഉപ്പട, ഷുഹൈബ് പനങ്ങാങ്ങര, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, അഡ്വ. അനീര്‍ ബാബു, സിദ്ധീഖ് തുവ്വൂര്‍, നിയാസ് ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. റസാഖ് വളക്കൈ, ബാവ താനൂര്‍, അക്ബര്‍ വേങ്ങാട്ട്, അബ്ദുറഹ്‌മാന്‍ ഫറോക്ക്, മുഹമ്മദ് വേങ്ങര, നജീബ് നെല്ലാങ്കണ്ടി, ഷൗക്കത്ത് പാരിപ്പള്ളി, അന്‍വര്‍ വാരം, ഷാഫി സെഞ്ച്വറി, അഷ്റഫ് വെള്ളെപ്പാടം, കുഞ്ഞിപ്പ തവനൂര്‍, അബ്ദുല്‍ഖാദര്‍ വെന്മനാട്, മെഹബൂബ് കണ്ണൂര്‍, സലിം ഗുരുവായൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ.ടി അബൂബക്കര്‍ സ്വാഗതവും മാമുക്കോയ ഒറ്റപ്പാലം നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *