നിങ്ങളുടെ കൈവശമുള്ള ഏറ്റവും ചെറിയ പേഴ്‌സ് ഏതാണ്? ഒരു ചെറിയ താക്കോല്‍ മാത്രം ഉള്‍ക്കൊള്ളുന്ന പ്രശസ്തമായ ജാക്വമസ് ഹാന്‍ഡ്ബാഗിനെ കുറച്ച് നിങ്ങള്‍ കേടിട്ടുണ്ടാവും. ഒരു താക്കോലിനേക്കാള്‍ ചെറിയ വസ്തുക്കള്‍ വെക്കാന്‍ എന്തിനാണ് ബാഗ്? എന്നാല്‍ ഫാഷന്‍ ബ്രാന്‍ഡായ ലൂയിസ് വിറ്റണ്‍ ഒരുക്കിയ ഒരു ബാഗിനെ കുറിച്ച് കേട്ടാല്‍ നിങ്ങള്‍ ശരിക്കും അമ്പരക്കും.
നിയോണ്‍ നിറമുള്ള ഈ ലൂയിസ് വിറ്റണ്‍ പേഴ്‌സ് വളരെ ചെറുതാണ്. ചെറുതെന്ന് പറഞ്ഞാല്‍, അത് ശരിയായി കാണാന്‍ നിങ്ങള്‍ക്ക് ഒരു മൈക്രോസ്‌കോപ്പ് തന്നെ വേണ്ടിവരും. എംഎസ് സിഎച്ച്എഫ് ഒരുക്കിയ ഈ ഹാന്‍ഡ് ബാഗ് പാരിസ് ഫാഷന്‍ വീക്കില്‍ നടക്കാനിരിക്കുന്ന ഫാരലിന്റെ ലേലത്തില്‍ പ്രദര്‍ശിപ്പിക്കും.
ഒരു ഉപ്പ് മണിയേക്കാള്‍ ചെറുതാണ് ഈ പേഴ്‌സ്. ഒരു സൂതിയുടെ ദ്വാരത്തിലൂടെ കടന്നുപോവാനാവും വിധം വലിപ്പമുള്ളത്. അതുകൊണ്ടുതന്നെ ഒരു മൈക്രോസ്‌കോപ്പ് ഇല്ലാതെ ഇതിനെ വ്യക്തമായി കാണാനാവില്ല. 652x222x700 മൈക്രോ മീറ്ററുകളാണ് ഇതിന്റെ അളവുകള്‍.
ബാഗ് എന്തായാലും ലേലത്തിന് തയ്യാറാണ്. ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള മൈക്രോസ്‌കോപ്പിന് താഴെ പ്രീമൗണ്ട് ചെയ്ത സീല്‍ ചെയ്ത ജെല്‍ കെയ്സിലാണ് ഈ ബാഗ് വില്‍ക്കുന്നത്. ഈ ആക്സസറിയുടെ ആരംഭ വില എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.