പ്രതിഭാ സംഗമം നടത്തി

പ്രതിഭാ സംഗമം നടത്തി

 

കോഴിക്കോട്: ഐ.എൻ.ടി.യു.സി അസംഘടിത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു. പ്രതിഭാ സംഗമം 2021 ചെയർമാൻ ജോയ്പ്രസാദ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺകുമാർ മുഖ്യാതിഥിയായിരുന്നു. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് കെ.രാജീവ് മുഖ്യ പ്രഭാഷണം നടത്തി. എഐസിസി മെമ്പറും, ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി ട്രഷററുമായ കെ.മുനീർ പീപ്പിൾസ് റിവ്യൂ സ്‌പെഷ്യൽ സപ്ലിമെന്റ് കേരള ട്രാവൽ സോൺ സി.എം.ഡി വിജയൻ കണ്ണന് നൽകി പ്രകാശനം ചെയ്തു. ഫിലിം ക്രിട്ടിക്‌സ് അവാർഡ് ജേതാവും പിന്നണി ഗായകനുമായ പി.കെ.സുനിൽകുമാർ, തയ്ക്വാൻഡ ദേശീയ താരം ഗ്രീഷ്മ രമേശ്, എംബിബിഎസിൽ ഉന്നത വിജയം നേടിയ ദിൽനദാസ്, ഗ്രാമീണ മേഖലയിൽ തൊഴിൽ സാധ്യതകൾക്ക് പരിശീലനം നൽകുന്ന അബ്ദുൽ അസീസ് താമരശ്ശേരി, ജീവകാരുണ്യ പ്രവർത്തകൻ വിനയകൃഷ്ണൻ.ടി.ആർ, ചടങ്ങിൽ ആദരിച്ചു. എസ്എസ്എൽസി, പ്ലസ്ടു, പിജിയിൽ ഉന്നത വിജയം നേടിയ 41 വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ഉപഹാരം നൽകി. ഐൻടിയുസി ദേശീയ നിർവ്വാഹക സമിതിയംഗം മനോജ് എടാണി, ക്ഷീരകർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് കെ.ഹരിദാസക്കുറുപ്പ്, കോർപ്പറേഷൻ കൗൺസിലർമാരായ ഡോ.അൽഫോൺസാ മാത്യു, ഓമന മധു, അനിൽ തലക്കളത്തൂർ, സുധാകരൻ പാലാഴി, രാധാകൃഷ്ണൻ പെരുമണ്ണ, സുരേഷ് ബാബു മുണ്ടക്കൽ, വിപിൻ.വി.പി, സുഭാഷിണി കക്കോടി, സുജാത ഗംഗാധരൻ, രമണി.ടി. പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *