ആലപ്പുഴ: എസ്.എഫ്.ഐ നേതാവ് വ്യാജ ഡിഗ്രി സമര്‍പ്പിച്ച് പ്രവേശനം നേടിയെന്ന ആരോപണം പരിശോധിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. ഡിഗ്രി തോറ്റ നിഖില്‍ തോമസ് എംകോമിന് കായംകുളം എം.എസ്.എം കോളേജില്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പ്രവേശനം നേടിയെന്നാണ് ആരോപണം. കായംകുളം എംഎസ്എം കോളേജിലെ കോഴ്‌സ് റദ്ദാക്കിയാണ് താന്‍ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ ബികോം പഠിക്കാന്‍ ചേര്‍ന്നതെന്നാണ് നിഖിലിന്റെ വിശദീകരണമെന്നും തെറ്റായി പ്രവേശനം നേടിയെങ്കില്‍ നടപടി ഉണ്ടാകുമെന്നും ആര്‍ഷോ പ്രതികരിച്ചു.
മൂന്ന് മാസം മുന്‍പ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗമായ പെണ്‍കുട്ടിയുടെ പരാതി നല്‍കിയ സംഭവത്തില്‍ സി.പി.എം ഇടപെട്ട് നിഖില്‍ തോമസിനെ എസ്.എഫ്.ഐ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയിരുന്നു. നിഖില്‍ തോമസ് കായംകുളം എം.എസ്.എം കോളേജില്‍ ബി.കോം പഠിച്ചത് 2018-2020 കാലഘട്ടത്തിലാണ്. 2019 ല്‍ കായംകുളം എം.എസ്.എം കോളേജില്‍ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖില്‍.