എം.എം.അലൂമിനി: അനുമോദനവും ക്യാഷ് അവാര്‍ഡ് ദാനവും കെ.മുരളിധരന്‍ എം.പി നിര്‍വ്വഹിക്കും

എം.എം.അലൂമിനി: അനുമോദനവും ക്യാഷ് അവാര്‍ഡ് ദാനവും കെ.മുരളിധരന്‍ എം.പി നിര്‍വ്വഹിക്കും

ന്യൂ മാഹി എം.എം.ഹയര്‍ സെക്കണ്ടറി, യു.പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ എം.എം.അലൂമിനി അസോസിയേഷന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും ക്യാഷ് അവാര്‍ഡ് വിതരണവും നാളെ (18/6/23) വൈകുന്നേരം 4 മണിക്ക് ന്യൂ മാഹി മലയാളകലാ ഗ്രാമത്തില്‍ കെ.മുരളിധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷ എം.കെ. സെയ്ത്തൂന്‍, തലശ്ശേരി ഗവ: കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.എ.വത്സലന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.പി. റീത്ത, പ്രധാനാദ്ധ്യാപകന്‍ ഒ അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് സംഗീത പരിപാടി അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി അംഗങ്ങളായ എം.ശ്രീജയന്‍, എന്‍.കെ.യൂസഫ്, ജംഷീല. എ, റാഹിസ പി.പി അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *