പോക്‌സോ കേസ്; മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവും പിഴയും

പോക്‌സോ കേസ്; മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവും പിഴയും

കൊച്ചി: പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ. എറണാകുളം ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി. 2019ല്‍ ജീവനക്കാരിയുടെ മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് വിധി. മോന്‍സണെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ആദ്യ ശിക്ഷാവിധിയാണിത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയും തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്. 2022 മാര്‍ച്ചിലാണ് വിചാരണ തുടങ്ങിയത്. പുരാവസ്തുകേസില്‍ മോന്‍സണ്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നല്‍കിയത്. കേസില്‍ ചൊവ്വാഴ്ച അന്തിമ വാദം പൂര്‍ത്തിയായിരുന്നു.
അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പങ്കില്ലെന്ന് മോന്‍സണ്‍ മാവുങ്കല്‍ ആവര്‍ത്തിച്ചു. പോക്‌സോ കേസില്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായിരുന്നു മോന്‍സണ്‍ മാവുങ്കലിന്റെ പ്രതികരണം.

Share

Leave a Reply

Your email address will not be published. Required fields are marked *