ക്ഷേമ വികസന വിഷയത്തില്‍ മോദിയെ തോല്‍പ്പിക്കാന്‍ ഇന്ത്യയില്‍ മറ്റൊരു നേതാവില്ല: എ.പി അബ്ദുള്ളകുട്ടി

ക്ഷേമ വികസന വിഷയത്തില്‍ മോദിയെ തോല്‍പ്പിക്കാന്‍ ഇന്ത്യയില്‍ മറ്റൊരു നേതാവില്ല: എ.പി അബ്ദുള്ളകുട്ടി

കോഴിക്കോട്: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പതാമത് വാര്‍ഷികത്തിന്റെ ഭാഗമായി ബി.ജെ.പി നോര്‍ത്ത് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സംയുക്ത മോര്‍ച്ച സംഗമം ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുളള കുട്ടി ഉദ്ഘാടനം ചെയ്തു. ലോക ജനാധിപത്യ രാഷ്ട്രങ്ങളെ ക്ഷേമ സര്‍ക്കാരിന്റെ ക്ലാസ് മുറിയായി കരുതുകയാണെങ്കില്‍ നരേന്ദ്രമോദി ഏറ്റവും മിടുക്കനായ വിദ്യാര്‍ഥിയാണ്.

എല്ലാ സബ്ജക്ടിലും എപ്ലസ് നേടിയ മിടുക്കനായ വിദ്യാര്‍ഥി. അഴിമതി വിരുദ്ധ വിഷയത്തില്‍ ഫുള്‍ എപ്ലസ് ആണ് മോദിക്ക്. ഡിജിറ്റല്‍ ഇന്ത്യയില്‍ ലോക റാങ്ക് ജേതാവായ നരേന്ദ്രമോദിയുടെ പ്രോഗ്രസ് കാര്‍ഡുമായി അഭിമാനത്തോടുകൂടിയാണ് ഒമ്പതാം വര്‍ഷത്തില്‍ തങ്ങള്‍ ജനങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്ന് അദേഹം പറഞ്ഞു. ഒ.ബി.സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.രജനിഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സമിതി അംഗം സതീശ് പാറന്നൂര്‍, ജില്ല ജനറല്‍ സെക്രട്ടറി ഇ. പ്രശാന്ത് കുമാര്‍ , ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷെയ്ക് ഷാഹിദ്, നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് സബിത പ്രഹ്ലാദന്‍ , കൗണ്‍സിലര്‍ എന്‍.ശിവ പ്രസാദ് എന്നിവര്‍ സംസാരിച്ചു. മഹിള മോര്‍ച്ച ജില്ലാ സെക്രട്ടറി ശ്രീജ സി. സ്വാഗതവും, ഒ.ബി.സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അജയഘോഷ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *