സ്പാര്‍ക്ക് മീഡിയയുടെ ബാനറില്‍ എ.കെ സത്താര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ ബ്ലാക്ക് മൂണ്‍’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ ബാലതാരമാണ് റിഷികേഷ് (കണ്ണന്‍). രാഹുല്‍ എന്ന കേന്ദ്ര കഥാപാത്രത്തെ വളരെ തന്‍മയത്വത്തോടെ അഭിനയിച്ച് ദ ബ്ലാക്ക് മൂണ്‍ ടീമിന്റെ പ്രശംസ പിടിച്ചു പറ്റിയ മാസ്റ്റര്‍ റിഷികേഷ് മലയാള ചലച്ചിത്ര ലോകത്തിന് മുതല്‍ കൂട്ടാണ്.
പത്ത് വയസുകാരനില്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ദ ബ്ലാക്ക് മൂണ്‍ സാധാരണ ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. മുത്തച്ഛന്റെ കഥകളില്‍ നിന്നും കേട്ടറിഞ്ഞ അമാനുഷിക ശക്തി കൈവരിക്കാന്‍ അര്‍ധരാത്രിയില്‍ സെമിത്തേരിയിലെത്തുന്ന രാഹുലിന് സംഭവിക്കുന്ന ചില മാറ്റങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. കോഴിക്കോട്ടെ ബിസിനസുകാരനായ കത്തലാട്ട് രഞ്ജിത്തിന്റേയും ലിഷിതയുടേയും മകനാണ് റിഷികേഷ്. നൃത്തചുവടുകളിലൂടെ സ്‌കൂള്‍ തലത്തില്‍ തന്റേതായ ഒരിടം കണ്ടെത്തിയ മികച്ച ഡാന്‍സറും മോഡലുമാണ് റിഷികേഷ്. കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ചെന്നൈയിലെ എസ്.ആര്‍.എം കോളേജിലെ ബി.ബി.എ വിദ്യാര്‍ഥിയും മോഡലും അഭിനേത്രിയുമായ ഗോപിക രഞ്ജിത്ത് (അമ്മു) സഹോദരിയാണ്. നിഷ്‌കളങ്കമായ അഭിനയചാരുതയിലൂടെ കുട്ടികളുടേയും മുതിര്‍ന്നവരുടേയും മനസ് കീഴടക്കുന്ന കഥാപാത്രമായാണ് ഈ കൊച്ചു കലാകാരന്‍ ദ ബ്ലാക്ക് മൂണിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പപ്പയുടേയും മമ്മിയുടേയും ചേച്ചിയുടേയും പ്രോത്സാഹനമാണ് റിഷികേഷിനെ ഒരു കലാകാരനാക്കി മാറ്റിയത്. കോഴിക്കോടും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായ ദ ബ്ലാക്ക് മൂണ്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും. അനീഷ് രവി, ഡൊമനിക്ക് ചിറ്റേട്ട്, വിനോദ് കോഴിക്കോട്, ബാബു സ്വാമി, ടി.ജി ബാലന്‍, അനുപമ, ഗോപിക, നിഥില എന്നിവരും നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.