സെല്‍ഫിയെടുത്ത് ഡ്രഗ്‌സിനോട് നോ പറയാം; ബീച്ചില്‍ സെല്‍ഫി പോയിന്റ് ഒരുങ്ങി

സെല്‍ഫിയെടുത്ത് ഡ്രഗ്‌സിനോട് നോ പറയാം; ബീച്ചില്‍ സെല്‍ഫി പോയിന്റ് ഒരുങ്ങി

കോഴിക്കോട്: സിറ്റി പോലിസും റോട്ടറി ക്ലബ് ഈസ്റ്റും സംയുക്തമായി ബീച്ച് ഫ്രീഡം സ്‌ക്വയര്‍ കള്‍ച്ചറല്‍ സ്റ്റേജിന് പിറകില്‍ സെല്‍ഫി പോയിന്റ് ഒരുക്കി. സിറ്റി പോലിസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ സോഷ്യല്‍ അവയര്‍നെസ് ടു യൂത്തി( SAY )ന്റെ ഭാഗമായി തയാറാക്കിയ സേ നോ ടു ഡ്രഗ്‌സ് സെല്‍ഫി പോയിന്റ് ഉത്തര മേഖല ഐജി നീരജ്കുമാര്‍ ഗുപ്ത കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ഉദ്ഘാടനം ചെയ്തു. എടുത്ത ഫോട്ടോ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണമെന്ന് കുട്ടികളോട് ഐ.ജി ആഹ്വാനം ചെയ്തു.

സിറ്റി പോലിസ് കമ്മീഷണര്‍ രാജ്പാല്‍ മീണ മുഖ്യാതിഥിയായി. റോട്ടറി ഈസ്റ്റ് പ്രസിഡന്റ് എം.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇലക്റ്റ് ഡോ.ആര്‍ സേതു ശിവശങ്കര്‍ , സെക്രട്ടറി സുന്ദര്‍രാജ്‌ലു, ഡി.ടി.പി.സി സെക്രട്ടറി ടി.നിഖില്‍ ദാസ്, ടൗണ്‍ അസി. കമ്മീഷണര്‍ പി.ബിജുരാജ്, സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ എ.ഉമേഷ്, കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ പ്രദീപന്‍ കണ്ണിപൊയില്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു സ്വാഗതവും നര്‍ക്കോട്ടിക്ക് സെല്‍ എ.സി. പി പ്രകാശന്‍ പടന്നയില്‍ നന്ദിയും പറഞ്ഞു. മെഡിക്കല്‍ കോളജ് ക്യാമ്പസ് വിദ്യാര്‍ത്ഥിനികളുടെ സുമ്പാ ഡാന്‍സും പ്രൊവിഡന്‍സ് സ്‌കൂളിലെ എസ്.പി.സി കാഡറ്റുകളുടെ ബോധവല്‍ക്കരണ പരിപാടികളും അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *