കോഴിക്കോട്: വിദ്യാര്‍ഥി-യുവജനങ്ങളെ അരാഷ്ട്രീയ വല്‍ക്കരണത്തിന്റെ അപകടം ബോധ്യപ്പെടുത്തി രാജ്യത്തിന്റെ നിലനില്‍പ്പിനും ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും കര്‍മസജ്ജരാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥി-യുവജന സംഗമം സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.ഷെമീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനും തുല്യനീതിയും ജനക്ഷേമവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനും പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പുതിയ തലമുറയേയും അണിനിരത്തുകയാണ് സംഗമത്തിന്റെ ഉദ്ദേശം. 18 ഞായര്‍ രാവിലെ 9.30ന് കോഴിക്കോട് ബീച്ചിലുള്ള ആസ്പിന്‍ കോര്‍ട്ട്യാര്‍ഡ് ഹാളിലും വൈകുന്നേരം വടകര ടൗണ്‍ഹാളിലുമാണ് സംഗമം സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സമിതി അംഗം കെ.ലസിത ടീച്ചര്‍, ജില്ലാപ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജുഗല്‍ പ്രകാശ്, അഡ്വ.ഇ.കെ മുഹമ്മദലി, കെ.വി.പി ഷാജഹാന്‍ തുടങ്ങിയര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുള്‍ ഖയ്യും (ജില്ലാ കമ്മിറ്റിയംഗം), ഷാനവാസ് മാത്തോട്ടം (ബേപ്പൂര്‍ മണ്ഡലം സെക്രട്ടറി), എം.വി ഫാറുഖ് (കൊടുവള്ളി മണ്ഡലം കമ്മിറ്റിയംഗം), താഹ ഹുസൈന്‍ (സൗത്ത് മണ്ഡലം കമ്മിറ്റിയംഗം) എന്നിവര്‍ സംബന്ധിച്ചു.