കോഴിക്കോട്: ‘ആരോഗ്യമാണ് അഭിമാനം’ എന്ന ആശയത്തെ മുന്‍ നിര്‍ത്തി പവര്‍ യോഗയിലൂടെ കേരളത്തില്‍ അറിയപ്പെടുന്ന ആര്‍വിയോണ്‍സും മലബാറിലെ ശ്രദ്ധേയമായ ഗോകുലം മാളും അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിന്റെ ഭാഗമായി ഒന്നിക്കുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ഗോകുലം ഗലെറിയയില്‍ സൗജന്യ പവര്‍ യോഗ പരിശീലനം സംഘടിപ്പിച്ചാണ് ഗോകുലം മാളും ആര്‍വിയോണ്‍സും അന്താരാഷ്ട്ര യോഗ ദിനത്തെ വരവേല്‍ക്കുന്നത്.
രോഗപ്രതിരോധ ശക്തി പവര്‍യോഗയിലൂടെ വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്ന് ഇന്റര്‍നാഷണല്‍ കൊം പോ കരാട്ടേ ബ്ലാക്ക് ബെല്‍റ്റും 2002 ലെ ഓള്‍ ഇന്ത്യ കരാട്ടേ ചാംപ്യനും മൂവ് തായി നാഷണല്‍ റെഫറി ജഡ്ജ്‌മെന്റ് സര്‍ട്ടിഫിക്കേറ്റ് കോച്ചും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ബോക്‌സിങ്ങ് സര്‍ട്ടിഫിക്കേറ്റ് കോച്ചും ആര്‍വിയോണ്‍സ് ഫിസിക്‌സ് ഡിസൈനേഴ്‌സ് അക്കാദമിയുടെ ചെയര്‍മാനും ആര്‍വിയോണ്‍സ് പവര്‍ യോഗയുടെ ഉപജ്ഞാതാവുമായ രഞ്ജിത്ത് ആര്‍വിയോണ്‍സ് പറഞ്ഞു.
തികച്ചും സൗജന്യമായാണ് ഗോകുലം ഗലെറിയ മാളില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചിന് പവര്‍ യോഗ പരിശീലനം നല്‍കുന്നത് എന്ന് ഗോകുലം ഗലെറിയ ജനറല്‍ മാനേജര്‍ രജിനി കെ.എന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ ഹംസയും അറിയിച്ചു.
സൗജന്യ പവര്‍ യോഗ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 18ന് വൈകീട്ട് അഞ്ചിന് മുന്‍പായി ഗോകുലം ഗലെറിയ മാളിലെ ഒന്നാമത്തെ നിലയില്‍ എത്തിച്ചേരണമെന്നും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഏത് പ്രായക്കാര്‍ക്കും പവര്‍ യോഗ പരിശീലനത്തില്‍ പങ്കെടുക്കാമെന്നും ആര്‍വിയോണ്‍സ് പവര്‍യോഗ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറും പരിശീലകയുമായ നിഷാ രഞ്ജിത്ത് പറഞ്ഞു.