കോട്ടയ്ക്കൽ: ആയൂർവേദത്തിൽ മൗലികമായ ഗവേഷണ പഠനങ്ങൾക്ക് പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെ കോട്ടയ്ക്കൽ ആര്യവൈദ്യശാല ഏർപ്പെടുത്തിയിട്ടുള്ള വൈദ്യരത്നം പി.എസ്.വാരിയർ അവാർഡിനുവേണ്ടിയുള്ള അഖിലേന്ത്യാ ആയുർവേദ പ്രബന്ധമത്സരത്തിൽ ചെറുതുരുത്തി നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമയിലെ റിസർച്ച് ഓഫീസർമാരായ ഡോ.പ്രതിഭ.പി.നായർ, ഡോ.പാർവതി.ജി.നായർ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ഇരുപത്തയ്യായിരം രൂപയും ബഹുമതി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ.കെ.നജ്മമോൾക്കാണ് രണ്ടാം സ്ഥാനം.
2021ലെ 53-ാമത് പ്രബന്ധ മത്സരത്തിന്റെ വിഷയം ‘രസായനത്തിന്റെ ചികിത്സോപയോഗം ആധുനിക കാലത്ത്’ എന്നതായിരുന്നു.