‘അലിന്റ ‘ പെണ്‍വീര്യത്തിന്റെ അതിജീവനകഥ

‘അലിന്റ ‘ പെണ്‍വീര്യത്തിന്റെ അതിജീവനകഥ

എറണാകുളം: പെണ്‍വീര്യത്തിന്റെ അതിജീവനകഥയുമായി ‘അലിന്റ ‘ എന്ന മലയാളസിനിമ ഒരുങ്ങുന്നു. പ്രമുഖപരസ്യചിത്രസംവിധായകന്‍ രതീഷ് കല്യാണ്‍ കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന അലിന്റയിലെ ഗാനലേഖനം എറണാകുളത്ത് നടന്നു. കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര രചിച്ച പ്രതിഷേധധ്വനിയുള്ള ‘സ്ത്രീപക്ഷഗാനം ‘ പ്രശസ്തഗായിക രശ്മി സതീഷ് ആലപിച്ചു.
യുവസംഗീതസംവിധായകന്‍ ശ്രീജിത്ത് റാം ഈണം നല്‍കിയ പാട്ടില്‍ സമകാലിക സന്ദര്‍ഭങ്ങളില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളും പ്രതിരോധ സമരമാര്‍ഗ്ഗങ്ങളും അനാവരണം ചെയ്യപ്പെടുന്നു. ചിത്രത്തിലെ മറ്റു ഗാനങ്ങളുടെ രചന കൈതപ്രം നിര്‍വഹിച്ചിരിക്കുന്നു.
ശ്വേതമേനോന്‍ പ്രധാന കഥാപാത്രമാവുന്ന സിനിമയില്‍ ഒരു പുതുമുഖനായിക കൂടി അരങ്ങേറ്റം കുറിക്കുന്നു. ജാക് ഇന്റര്‍നാഷണല്‍ മൂവീസിന്റെ ബാനറില്‍ അരുണ്‍ ദേവ് മലപ്പുറം നിര്‍മ്മിക്കുന്ന ‘അലിന്റ ‘ സെപ്റ്റംബറില്‍ തിയേറ്ററുകളിലെത്തും.

 

Share

Leave a Reply

Your email address will not be published. Required fields are marked *