നിര്യാതയായി

നിര്യാതയായി

കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപികയും പരേതനായ കോളശ്ശേരി മുഹമ്മദ് മരക്കാര്‍, കൂനാരി അസ്മാ ബീഗം എന്നവരുടെ മകളും പരേതനായ കോണ്‍ഗ്രസ് നേതാവ് കെ. സദിരിക്കോയയുടെ മകന്‍ പരേതനായ പി.എം.എ നാസറിന്റെ ഭാര്യയുമായ റഷീദാബീഗം കെ.എം (57) ഇന്ന് രാവിലെ ഹൃദയാഘാതം മൂലം സ്വവസതിയില്‍ (ദാറുല്‍ റഈസ്, പാറോപ്പടി) മരണപ്പെട്ടു.
മകന്‍: റഈസ് നാസര്‍ ടെക്‌നോ പാര്‍ക്ക് -എറണാകുളം, സഹോദരങ്ങള്‍: ഷരീഫാ ബീഗം (റിട്ട. ടീച്ചര്‍, ഫറൂഖ് കോളേജ്, എച്ച്.എസ്), നൂര്‍ജഹാന്‍ ബീഗം, ബഷീര്‍ അഹമ്മദ്, അബ്ദുല്‍ ജലീല്‍, സൈഫുദ്ദീന്‍ (ജെ.ഡി.ടി ഇസ്‌ലാം, എച്ച്.എസ്). കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ് ഭര്‍തൃ സഹോദരനാണ്. മയ്യത്ത് നമസ്‌കാരം വൈകുന്നേരം ഏഴിന് മഗ്‌രിബ് നമസ്‌കാരാനന്തരം പാറോപ്പടി കാഞ്ഞിരത്തിങ്കല്‍ ജുമാമസ്ജിദില്‍.

Share

Leave a Reply

Your email address will not be published. Required fields are marked *