റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് – 3204 ഗ്രാന്റ് പദ്ധതി; വിവിധ സ്ഥാപനങ്ങള്‍ക്ക് വാട്ടര്‍ പ്യൂരിഫെയറും ഡിസ്പന്‍സറും വിതരണം ചെയ്തു

റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് – 3204 ഗ്രാന്റ് പദ്ധതി; വിവിധ സ്ഥാപനങ്ങള്‍ക്ക് വാട്ടര്‍ പ്യൂരിഫെയറും ഡിസ്പന്‍സറും വിതരണം ചെയ്തു

കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റി ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി റോട്ടറി ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3204ന്റെ സഹകരണത്തോടെ വിവിധ സ്ഥാപനങ്ങള്‍ക്ക് വാട്ടര്‍ പ്യൂരിഫെയറും ഡിസ്പെന്‍സറും വിതരണം ചെയ്തു. മറീന റെസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇലക്ട് ഡോ: സേതു ശിവശങ്കര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
സിവില്‍ സ്റ്റേഷന്‍ ഡിസ്ട്രിക്റ്റ് ട്രഷറി, പെന്‍ഷന്‍ ട്രഷറി, കെ.എസ്.ആര്‍.ടി.സി, അരിക്കുളം പെയിന്‍ ആന്റ് പാലിയേറ്റീവ്, സിറ്റി പോലിസ് കമ്മീഷണര്‍ ഗാര്‍ഡ് റൂ, ഹാല്‍സിയോണ്‍ ഡയാലിസിസ് യൂണിറ്റ്, പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങി സമൂഹത്തിന് കരുതലാകുന്ന 14 സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ ഇവ ഏറ്റുവാങ്ങി. റോട്ടറി സൈബര്‍ സിറ്റി പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ ഇടത്തില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവര്‍ണര്‍ എം.എം ഷാജി മുഖ്യാതിഥിയായി. പ്രസിഡന്റ് ഇലക്റ്റ് സി.എസ്, കെ.വി സവീഷ്, മുഹമ്മദ് ഉണ്ണി ഒളകര, ഷെറിന ജലീല്‍ എന്നിവര്‍ സംസാരിച്ചു. സൈബര്‍ സിറ്റി സെക്രട്ടറി എന്‍.വി മുഹമ്മദ് യാസിര്‍ സ്വാഗതവും റോട്ടറി ഡിസ്ട്രിക്ട് ഓഫിസര്‍ സന്നാഫ് പാലക്കണ്ടി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *