ആയുര്‍വേദ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു

ആയുര്‍വേദ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു

ആയുര്‍വേദത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്ക് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ആയുര്‍വേദ ആചാര്യന്‍ ആര്യവൈദ്യന്‍ എന്‍.വി.കെ വാര്യര്‍ ആന്‍ഡ് ആര്യ വൈദ്യന്‍ മാധവിക്കുട്ടി എന്നിവരുടെ സ്മരണാര്‍ത്ഥം കോട്ടയ്ക്കല്‍ ആര്യവൈദ്യശാല കേരളത്തിലെ ആയുര്‍വേദ കോളേജുകളിലെ ബിരുദ്ധ വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധ മത്സരം നടത്തിവരുന്നുണ്ട്. 2023ലെ പ്രബന്ധ മത്സരത്തിന്റെ വിഷയം ‘ ആഹാരത്തില്‍ ചെറുധാന്യങ്ങളെ കുറിച്ചുള്ള ആരോഗ്യപരമായ അവലോകനം-ഒരു ആയുര്‍വേദ വീക്ഷണം എന്നതാണ് സമ്മാന അര്‍ഹമായ പ്രബന്ധത്തിന് ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 8,000 രൂപയും പ്രശംസാപത്രവും നല്‍കുന്നതാണ്. മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ പ്രബന്ധങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി 2023 ജൂലൈ 31 ആണ്. മത്സരം സംബന്ധിച്ച നിയമാവലി ആര്യവൈദ്യശാലയുടെ വെബ്‌സൈറ്റ്, ഫേസ്ബുക്ക് എന്നിവയില്‍ ലഭ്യമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *