തലശ്ശേരി: ദുരിതമനുഭവിക്കുന്നവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയും വാക്കുകള്‍ കൊണ്ടെങ്കിലും ആശ്വാസം പകരുകയും ചെയ്യേണ്ടത് ഓരോ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെയും കടമയാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പി.എം.എ സലാം. മുസ്‌ലിം ലീഗ് തലശ്ശേരി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും സാമൂഹ്യ സാംസ്‌കാരിക മേഖലകള്‍ നിറഞ്ഞ് നിന്ന വ്യക്തിത്വവുമായിരുന്ന എ.പി മഹമൂദ് സാഹിബ് അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃകാപരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉദാഹരണമായിരുന്നു എ.പി മഹമൂദ് സാഹിബെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് തലശ്ശേരി മണ്ഡലം മുസ്‌ലിം ലീഗ് ഏര്‍പ്പെടുത്തിയ എ.പി സ്മാരക പുരസ്‌കാരം ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോക്ടര്‍ ഇദ്രീസിന് അദ്ദേഹം സമര്‍പ്പിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എ.കെ ആബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സി വടകര, കണ്ണൂര്‍ ജില്ല പ്രസിഡണ്ട് അഡ്വ: കരീം ചേലേരി, ഡോക്ടര്‍ ഇദ്‌രീസ്, അഡ്വ: കെ.എ ലത്തീഫ്, കെ.സി അഹമ്മദ്, ഷാനിദ് മേക്കുന്ന്, എന്‍. മഹമൂദ്, റഷീദ് കരിയാടന്‍, സുലൈമാന്‍ കിഴക്കയില്‍, ബഷീര്‍ ചെറിയാണ്ടി, പാലക്കല്‍ സാഹിര്‍, ഖാലിദ് മാസ്റ്റര്‍, പള്ളിക്കണ്ടി യൂസഫ് ഹാജി, അസീസ് വടക്കുമ്പാട്, ആര്യ ഹുസൈന്‍, സി.കെ.പി റയീസ് പ്രസംഗിച്ചു.