പുലിറ്റ്‌സര്‍ ജേതാവ് കോര്‍മാക് മക്കാര്‍ത്തി അന്തരിച്ചു

പുലിറ്റ്‌സര്‍ ജേതാവ് കോര്‍മാക് മക്കാര്‍ത്തി അന്തരിച്ചു

ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റും പുലിറ്റ്‌സര്‍ ജേതാവുമായ കോര്‍മാക് മക്കാര്‍ത്തി (89) അന്തരിച്ചു. ദി റോഡ്, ബ്ലഡ് മെറിഡിയര്‍, ഓള്‍ ദി പ്രെറ്റി ഹോഴ്സ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലുകള്‍. ന്യൂ മെക്‌സിക്കോയിലെ സാന്റാ ഫെയില്‍ വച്ച് വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങള്‍ കാരണമായിരുന്നു മരണം.

ഏറ്റവും ശ്രദ്ധേയമായ നോവല്‍ ‘ദ റോഡ്’ ആണ് കോര്‍മാര്‍ക്ക് മെക്കാര്‍ത്തിക്ക് പുലിറ്റിസര്‍ പ്രൈസ് നേടിക്കൊടുക്കുന്നത്. 2006 ല്‍ പ്രസിദ്ധീകരിച്ച ‘ദ റോഡ്’ മക്കാര്‍ത്തിയുടെ പത്താമത്തെ നോവലായിരുന്നു. ഇദ്ദേഹത്തിന്റെ ഭൂരിഭാഗം കൃതികളും ജനപ്രീതി നേടിയതായിരുന്നു. ഒരു പിതാവും മകനും നടത്തിയ യാത്രയാണ് ഈ നോവലിന്റെ പശ്ചാത്തലം. ഓള്‍ ദി പ്രറ്റി ഹോഴ്‌സ്, നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ് മെന്‍ എന്നിവയാണ് കോര്‍മാര്‍ക്ക് മെക്കാര്‍ത്തിയുടെ നിരൂപക പ്രശംസ നേടിയ മറ്റ് രണ്ട് പുസ്തകങ്ങള്‍. ഇവ രണ്ടും പിന്നീട് സിനിമകളായി മാറി. പാശ്ചാത്യ അപ്പോക്കലിപ്റ്റിക് ശൈലി അവലംബിക്കുന്നവയാണ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക കൃതികളും.

1965 ലാണ് അദ്ദേഹത്തിന്റെ ആദ്യ നോവലായ ‘ദി ഓര്‍ച്ചാര്‍ഡ് കീപ്പര്‍’ പുറത്തിറക്കുന്നത്. 1985 ല്‍ പുറത്തിറക്കിയ ‘ബ്ലഡ് മെറിഡിയന്‍’ നോവലിലാണ് അദ്ദേഹം നിരൂപക പ്രശംസ നേടുന്നത്. 1950 കളിലെ ടെക്സ് മെക്സിക്കോ അതിര്‍ത്തിയിലെ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയായിരുന്നു അത്. അക്രമാസക്തവും രക്തച്ചൊരിച്ചിലുകളുമുള്ള ആശയങ്ങളായിരുന്നു അദ്ദേഹത്തിന്റെ നോവലില്‍ അധികവും.

Share

Leave a Reply

Your email address will not be published. Required fields are marked *