അത്യാധുനിക ഹെയര്‍ റിസ്റ്റോറേഷന്‍ ക്ലിനിക്കുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

അത്യാധുനിക ഹെയര്‍ റിസ്റ്റോറേഷന്‍ ക്ലിനിക്കുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: മുടികൊഴിച്ചിലിന് ശാശ്വത പരിഹാരം തേടുന്നവര്‍ക്കായി അത്യാധുനിക സംവിധാനങ്ങളുമായി ലോകോത്തര നിലവാരമുള്ള ഹെയര്‍ റിസ്റ്റോറേഷന്‍ ക്ലിനിക്ക് ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി. ചലച്ചിത്ര സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. മുടികൊഴിച്ചില്‍ കാരണം വിഷമതകള്‍ അനുഭവിക്കുന്ന നിരവധിയാളുകളുടെ ജീവിതത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആസ്റ്റര്‍ മെഡ്സിറ്റിയുടെ ഈ ക്ലിനിക്കിന് സാധിക്കുമെന്ന് ജൂഡ് ആന്റണി ജോസഫ് പറഞ്ഞു. അതിന് തുടക്കം കുറിക്കാനായതിലുള്ള അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു.

മുടിയുടെ ട്രാന്‍സ്പ്ലാന്റ്, റീബൗണ്ടിങ്, റിസ്റ്റോറേഷന്‍, എന്നിവ വേദനയില്ലാതെയും വളരെ സുരക്ഷിതമായും മുറിപ്പാടുകളില്ലാതെയും ചെയ്യാന്‍ ആസ്റ്റര്‍ ഹെയര്‍ റിസ്റ്റോറേഷന്‍ ക്ലിനിക്ക് വഴി സാധിക്കും. മുടികൊഴിച്ചിലും കഷണ്ടിയും തടയാന്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകളും ലഭ്യമാണ്. മുടിയുടെ സ്വാഭാവിക ഭംഗി നഷ്ടമാകാതെ സൂക്ഷിക്കുന്ന ഫോളിക്കുലാര്‍ യൂണിറ്റ് ട്രാന്‍സ്ഫര്‍ (എഫ്.യു.ടി), ആരോഗ്യമുള്ള മുടിയിഴകളെടുത്ത് ശോഷിച്ചുകൊണ്ടിരിക്കുന്ന ഭാഗത്ത് വെയ്ക്കുന്ന ഫോളിക്കുലാര്‍ യൂണിറ്റ് എക്സ്ട്രാക്ഷന്‍ (എഫ്.യു.ഇ), മുടിയുടെ സ്വാഭാവിക വളര്‍ച്ചയ്ക്കായുള്ള പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ തെറാപ്പി, കഷണ്ടി ഫലപ്രദമായി മറയ്ക്കുന്നതിനുള്ള സ്‌കാല്‍പ്പ് മൈക്രോപിഗ്മെന്റേഷന്‍, പുരികങ്ങളുടെ ഭംഗി വീണ്ടെടുക്കുന്നതിനുള്ള മൈക്രോബ്ലേഡിങ് തുടങ്ങി നിരവധി അത്യാധുനിക ചികിത്സാരീതികള്‍ ഈ ക്ലിനിക്കില്‍ നിന്നും പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. മുടി വീണ്ടെടുക്കുന്നതിന് പുറമെ, മുഖത്തിന്റെയും തൊലിയുടെയും ഭംഗി കൂട്ടുന്നതിനുള്ള പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ തെറാപ്പി ചികിത്സയും ലഭ്യമാകും.

ഓരോ വ്യക്തിക്കും ആവശ്യമായ ചികിത്സകള്‍ പ്രത്യേകശ്രദ്ധയോടെ നല്‍കുകയെന്നതാണ് ആസ്റ്റര്‍ ഹെയര്‍ റീസ്റ്റോറേഷന്‍ ക്ലിനിക്കിന്റെ ലക്ഷ്യമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സീനിയര്‍ കണ്‍സല്‍ട്ടന്റ് – പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്ഷന്‍, ഏസ്തെറ്റിക്, ഹാന്‍ഡ് സര്‍ജറി വിഭാഗം ഡോ. പോള്‍ ജോര്‍ജ് പറഞ്ഞു. ചലച്ചിത്ര സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി സീനിയര്‍ കണ്‍സല്‍ട്ടന്റ് – പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്ഷന്‍, ഏസ്തെറ്റിക്, ഹാന്‍ഡ് സര്‍ജറി വിഭാഗം ഡോ. പോള്‍ ജോര്‍ജ്, ആസ്റ്റര്‍ ഹെയര്‍ റിസ്റ്റോറേഷന്‍ ക്ലിനിക്കിലെ മറ്റ് ഡോക്ടര്‍മാര്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രി അധികൃതര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *