കോഴിക്കോട്: ഒമ്പത് വര്‍ഷം അധികാരത്തില്‍ പിന്നിട്ട കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങളെ പൊതുജനങ്ങളില്‍ എത്തിക്കാന്‍ ലക്ഷ്യം വെച്ച് ബി.ജെ.പിയും അനുബന്ധ സംഘടനകളും ക്യാമ്പയിന്‍ തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ മോര്‍ച്ച സംഗമം ജില്ലയില്‍ സംഘടിപ്പിച്ചു. മുന്‍ കേന്ദ്രമന്ത്രിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ നേതാവുമായ മുഖ്താര്‍ അബ്ബാസ് നഖ്വി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ബി.ജെ.പിയെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടല്‍ സീ ഷെല്‍ റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി ജില്ല പ്രസിഡന്റ് വി.കെ സജീവന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ യുവ സംരംഭകരെ ആദരിച്ചു, പ്രതിഭകള്‍ക്ക് അനുമോദനവും നല്‍കി.
യുവ സംരംഭകരായ ബേബി മെമ്മോറിയല്‍ ഡയറക്ടര്‍ വിനീത് എബ്രഹാം, കെന്‍സ ഗ്രൂപ്പ് സി.ഇ.ഒ – ഷഹദ് മൊയ്തീന്‍ കോയ, വുഡ് ഹൗസ് എം.ഡി കെ. ഇഷാഖ് എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. ആസിഫ് വെളിമണ്ണ, സംവിധായകന്‍ ജോസ് കുട്ടി എന്നീ പ്രതിഭകളെ അനുമോദിച്ചു. സംസ്ഥാന ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് മുഹമ്മദ് റിഷാല്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ റെയില്‍ യൂസേര്‍സ് പ്രതിനിധി ജോയ് ജോസഫ്, മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ല പ്രസിഡന്റ് ഷെയ്ഖ് ഷാഹിദ്, സെക്രട്ടറി ടി. അബ്ദുള്‍ റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.