ലിവിംഗ് ടുഗതര്‍ പങ്കാളികള്‍ക്ക് കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെടാനാകില്ല: കേരള ഹൈക്കോടതി

ലിവിംഗ് ടുഗതര്‍ പങ്കാളികള്‍ക്ക് കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെടാനാകില്ല: കേരള ഹൈക്കോടതി

കൊച്ചി: ലിവിംഗ് ടുഗതര്‍ പങ്കാളികള്‍ക്ക് കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് കേരള ഹൈക്കോടതി. സ്പെഷ്യല്‍ മാര്യേജ് ആക്ടോ വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് മാത്രമേ നിയമ സാധുതയുള്ളൂവെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവനയില്‍ പറഞ്ഞു.

2006 മുതല്‍ ഒരുമിച്ച് ജീവിക്കുന്ന ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ട പങ്കാളികള്‍ ഉഭയ സമ്മത പ്രകാരം വിവാഹ മോചനം ആവശ്യപ്പെട്ടാണ് എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്. ഇവര്‍ നിയമ പ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹ മോചനം അനുവദിക്കാന്‍ കുടുംബ കോടതി വിസമ്മതിക്കുകയായിരുന്നു. ഇതിനെതിരെയുള്ള അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *