തലശ്ശേരി: ജവഹര്‍ ഘട്ടിന് സമീപം കടപ്പുറത്ത് നിര്‍ത്തിയിട്ട ഫൈബര്‍ തോണി കൂറ്റന്‍ മരത്തിന്റെ ശിഖരം പൊട്ടി വീണ് തകര്‍ന്നു, തോണിയുടെ മധ്യഭാഗമാണ് തകര്‍ന്നത്. ധര്‍മ്മടം സ്വദേശി കെ.കെ സലീമിന്റെ ഉടമസ്ഥതയിലുള്ളതാണ് മുഹമ്മദ് ഷമീം എന്ന ഈ വള്ളം. കടല്‍ ക്ഷോഭം കാരണം മരത്തിനടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു. 55,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തുണ്ടായിരുന്ന ഗോപാല പേട്ടയിലെ പി.പി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള തോണിക്ക് കേട്പാട് സംഭവിച്ചിട്ടുണ്ട്. തോണി തകര്‍ന്നതോടെ തന്റെ ഉപജീവന മാര്‍ഗ്ഗം ഇല്ലാതായെന്ന് സലിം പറയുന്നു. ഫിഷറീസ് ഉദ്യോഗസ്ഥരും, നഗരസഭ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.