കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നവീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നവീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ലോകോത്തര നിലവാരമുള്ള എക്മോ സേവനവും വിപുലമായ ടോക്‌സിക്കോളജി പരിശോധനാ സംവിധാനവും കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രശസ്ത സിനിമാതാരം നിര്‍മ്മല്‍ പാലാഴി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഏറ്റവും വലിയ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗമാണ് ഇതോടെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തന ആരംഭിച്ചത്.
അമിതമായ തോതിലുള്ള മരുന്ന്, കീടനാശിനികള്‍ എന്നിവ കൊണ്ടുണ്ടാകുന്ന വിഷബാധ, പാമ്പ് കടി ഉള്‍പ്പെടെയുള്ള വിഷജന്തുക്കളുടെ കടിയേറ്റാലുള്ള ചികിത്സ എന്നിവ സമന്വയിപ്പിക്കുന്ന ടോക്‌സിക്കോളജി പരിശോധനാ സംവിധാനവും ഉള്‍പ്പെടുന്ന 40ഓളം ബെഡ്ഡുകള്‍ ക്രിട്ടിക്കല്‍കെയര്‍ മെഡിസിനല്‍ മാത്രമായി സജ്ജീകരിച്ചിട്ടുണ്ട്.
ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനില്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ ഡോക്ടര്‍മാരുടെ നേതൃത്വം, ലെവല്‍ 1 ട്രോമകെയര്‍ യൂണിറ്റ്, ഇന്റന്‍സിവിസ്റ്റുകളുടെ മുഴുവന്‍ സമയസേവനം, വിദഗ്ധ പരിശീലനം സിദ്ധിച്ച നഴ്സുമാര്‍, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകള്‍, ക്ലിനിക്കല്‍ മൈക്രോബയോളജിസ്റ്റ്, ക്ലിനിക്കല്‍ ന്യൂട്രിഷ്യനിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, മെഡിക്കല്‍ സോഷ്യല്‍വര്‍ക്കര്‍ എന്നിവരുള്‍പ്പെടുന്ന സപ്പോര്‍ട്ടിംഗ് സംവിധാനവും ഇതിന്റെ ഭാഗമയി കൂടെയുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ നോര്‍ത്ത് കേരള ക്രിട്ടിക്കല്‍ കെയര്‍ ഡയറക്ടര്‍ ഡോ. അനൂപ് കുമാര്‍ എ.എസ്, അസ്സോസിയേറ്റ് ഡയറക്ടര്‍ ഡോ.ഗംഗാപ്രസാദ്, ആസ്റ്റര്‍ മിംസ് ഡെപ്യൂട്ടി സി.എം.എസ് ഡോ. നൗഫല്‍ ബഷീര്‍, ആസ്റ്റര്‍ ലങ് കെയര്‍ വിഭാഗം ഡയറക്ടര്‍ ഡോ. മധു .കെ, ഗ്യാസ്ട്രോ എന്ററോളജി വിഭാഗം തലവന്‍ ഡോ. അനീഷ് കുമാര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലുക്മാന്‍ പൊന്മാടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *