സുസ്ഥിര പാലുല്‍പ്പാദനത്തിനുള്ള ഭക്ഷണരീതികള്‍-സെമിനാര്‍; നാളെ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

സുസ്ഥിര പാലുല്‍പ്പാദനത്തിനുള്ള ഭക്ഷണരീതികള്‍-സെമിനാര്‍; നാളെ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

സുസ്ഥിര പാലുല്‍പ്പാദനം ലക്ഷ്യമിട്ടുള്ള പശുക്കളുടെ ശാസ്ത്രീയ ഭക്ഷണരീതികളെക്കുറിച്ചും അതത് പ്രായങ്ങളില്‍ നല്‍കേണ്ട തീറ്റക്രമങ്ങളെ കുറിച്ചുമുള്ള കേരള ഫീഡ്‌സിന്റെ പ്രത്യേക സെമിനാര്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നാളെ (13.06.23) ഉദ്ഘാടനം ചെയ്യും. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ വെച്ച് രാവിലെ പത്തര മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലെ പശുവളര്‍ത്തലിനെ കുറിച്ചുള്ള അവലോകനം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എ. കൗശിഗന്‍ ഐ.എ.എസ് നടത്തും. മില്‍മ എം.ഡി ആസിഫ് കെ.യൂസഫ് ഐ.എ.എസ്, കേരള ഫീഡ്‌സ് എം.ഡി ഡോ. ബി.ശ്രീകുമാര്‍, ഡോ.ജിജിമോന്‍ ജോസഫ് അഡീഷണല്‍ ഡയറക്ടര്‍ എസ്.എല്‍.ബി.പി, ശാലിനി ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *