കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി കേരള സംസ്ഥാന നിർമ്മാണ ബോർഡ് മെഡിക്കൽ കോളേജ് ഭവന പദ്ധതി രണ്ടാം ഘട്ടത്തിൽ സർക്കാർ ജീവനക്കാർക്കും, മുതിർന്ന ഓഫീസർമാർക്കും മിതമായ നിരക്കിൽ താമസമൊരുക്കുന്നതിന് 12 യൂണിറ്റുകളുള്ള 3 നില ഫ്‌ളാറ്റ്/ക്വാർട്ടേഴ്‌സ് വാടക വീട് പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം 18ന് ശനി കാലത്ത് 11.30ന് കോവൂർ ഇരിങ്ങാടൻപ്പള്ളി ബൈപ്പാസ് റോഡിലുള്ള വർക്കിങ് വിമൻസ് ഹോസ്റ്റൽ അങ്കണത്തിൽ വെച്ച് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ നിർവ്വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മേയർ ഡോ.ബീനഫിലിപ്പ്, എം.കെ.രാഘവൻ.എം.പി, എം.എൽ.എമാരായ ടി.പി.രാമകൃഷ്ണൻ, ഇ.കെ.നാരായണൻ, പി.ടി.എ റഹീം, കാനത്തിൽ ജമീല, കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, ഡോ.എം.കെ.മുനീർ, അഡ്വ.സച്ചിൻദേവ്, ലിന്റേ ജോസഫ്, കെ.കെ.രമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി, ജില്ലാ കലക്ടർ നരസിംഹു ഗാരി ടി.എൽ.റെഡ്ഡി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ആശംസകൾ നേരും. ഹൗസിങ് കമ്മീഷണർ എൻ.ദോവിദാസ് ഐ.എ.എസ് സ്വാഗതവും, ചീഫ് എഞ്ചിനീയർ കെ.പി.കൃഷ്ണൻ നന്ദിയും പറയും.