മാഹി: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഹി സെന്ററില്‍ 2023 – 2024 വര്‍ഷത്തിലെ ബി.കോം (കോ-ഓപ്പറേഷന്‍), ബി.ബി.എ (ലോജിസ്റ്റിക്‌സ്, എയര്‍ലൈന്‍ & കാര്‍ഗോ മാനേജ്‌മെന്റ് , എം.വോക് ഫാഷന്‍ ടെക്‌നോളജി, ബി.വോക് കോഴ്‌സുകളായ ഫാഷന്‍ ടെക്‌നോളജി, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്‍സ്, ഡിപ്ലോമ കോഴ്‌സുകളായ റേഡിയോഗ്രഫി ആന്റ് ഇമേജിങ് ടെക്‌നോളജി, ടൂറിസം ആന്റ് സര്‍വ്വീസ് ഇന്‍ഡസ്ട്രി എന്നീ റഗുലര്‍ കോഴ്‌സുകളിലേക്കാണ് അപേക്ഷകള്‍ സ്വീകരിക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അപേക്ഷകള്‍ കേരളത്തിലുള്ളവര്‍ക്കും സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി https://puccmaheadm.samarth.edu.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജൂണ്‍ 7 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഹെല്‍പ്പ് ഡസ്‌ക് നമ്പറുകള്‍: 0490 2332622, +91 9207982622, +91 86067 97541. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഹി സെന്റര്‍ പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍. എം.പി.രാജന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. ശിവപുരനാഥന്‍ ജേണലിസം അധ്യാപകരായ സി.എച്ച്. ഇജാസ്. കെ.പി. അദിബ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.