കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനും സേഷ്യലിസ്റ്റും മുൻകേന്ദ്രമന്ത്രിയുമായ അരങ്ങിൽ ശ്രീധരന്റെ ഓർമ്മ നിലനിർത്തുവാൻ വേണ്ടി അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രമായ കോഴിക്കോട് കേന്ദ്രീകരിച്ച് സ്മാരകം സ്ഥാപിക്കണമെന്ന് അരങ്ങിൽ ശ്രീധരൻ ഗാന്ധിയൻ സോഷ്യലിസ്റ്റ് പഠനകേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസ്തുത സ്മാരക സ്ഥാപനം വിദ്യാർത്ഥികൾക്ക് ഗാന്ധിയൻ സോഷ്യലിസ്റ്റ് ആശയങ്ങളെ കുറിച്ച് ഗവേഷണം നടത്തുവാൻ സഹായകരമായിരിക്കും.സംഘടനയുടെ ഭാരവാഹികളായിപി.ടി.ആസാദ്(പ്രസിഡന്റ്), ആർ.ജയന്ത്കുമാർ(വൈസ് പ്രസിഡന്റ്), കെ.പി.അബൂബക്കർ(ജന.സെക്രട്ടറി), ടി.എ.അസീസ്, കളത്തിങ്ങൽ ബീരാൻകുട്ടി, ഹർഷാദ് പട്ടേരി(സെക്രട്ടറിമാർ), കെ.വി.ഇഫ്ത്തിക്കർ, എ.വി.അബ്ദുൽ ഗഫൂർ, എം.എച്ച്.അഷ്‌റഫ്(കോ-ഓർഡിനേറ്റർമാർ), അഡ്വ.എ.കെ.ജയകുമാർ(ഖജാൻജി), സി.കെ.നാണു, എം.കെ.പ്രേമനാഥ്, കെ.ലോഹ്യ എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു.