സര്‍ക്കാര്‍ എസ്.എഫ്.ഐ വിരുദ്ധ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കും: എം.വി ഗോവിന്ദന്‍

സര്‍ക്കാര്‍ എസ്.എഫ്.ഐ വിരുദ്ധ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കും: എം.വി ഗോവിന്ദന്‍

മാര്‍ക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിലെ ഗൂഢാലോചന പരാതിയില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറും പങ്കാളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സര്‍ക്കാര്‍ വിരുദ്ധ, എസ്.എഫ്.ഐ വിരുദ്ധ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്നും ഇതിന് മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ മാധ്യമങ്ങളുടേതായ സ്റ്റാന്‍ഡിലെ നില്‍ക്കാവൂ.

അന്വേഷണത്തിന്റെ ഭാഗമായി തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാല്‍ ആരായാലും അവര്‍ക്കെതിരെ കേസെടുക്കും. ഗൂഢാലോചനയില്‍ പങ്കെടുത്ത എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി സംഭവത്തെ താരതമ്യം ചെയ്യേണ്ടതില്ലെന്നും, ഈ കേസ് തികച്ചും വ്യത്യസ്തമാണെന്നും മാധ്യമത്തിന്റെ പേരും പറഞ്ഞ് ആര്‍ക്കും കേസില്‍ നിന്ന് ഒഴിവാകാന്‍ കഴിയില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *