അക്കിത്തം പുരസ്‌കാരം എം.ടിക്ക്

അക്കിത്തം പുരസ്‌കാരം എം.ടിക്ക്

കോഴിക്കോട്: തപസ്യ കലാ സാഹിത്യവേദി ഏർപ്പെടുത്തിയ മഹാകവി അക്കിത്തം പ്രഥമ പുരസ്‌കാരം എം.ടി.വാസുദേവൻ നായർക്ക്. ഒരുലക്ഷം രൂപയും കീർത്തി ഫലകവും പ്രശസ്തി പത്രവും ഉൾപ്പെട്ടതാണ് പുരസ്‌കാരം. മഹാകവിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട്ടുവെച്ച് എം.ടി.ക്ക് പുരസ്‌കാരം സമർപ്പിക്കും. ആഷാ മേനോൻ, പി.നാരായണക്കുറുപ്പ്, പി.ബാലകൃഷ്ണൻ, ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ് എം.ടി.യുടെ പേര് ഏക കണ്ഠമായി നിർദ്ദേശിച്ചത്. പത്ര സമ്മേളനത്തിൽ പി.ബാലകൃഷ്ണൻ, അനൂപ് കുന്നത്ത്, ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, യു.പി.സന്തോഷ് പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *