കോഴിക്കോട്: സി.എസ്.കോയും, ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്‌കീം കോഴിക്കോട് ജില്ല, ഏഞ്ചല്‍സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ജീവന്‍ രക്ഷാ പരിശീലന പദ്ധതി- സന്നദ്ധം -സൗത്ത് ജില്ലാതല ഉദ്ഘാടനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. ദുരന്തമുഖത്ത് ആത്മവിശ്വാസത്തോടെ സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ വിദ്യാര്‍ത്ഥികളെ സന്നദ്ധരാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സി.എസ്.കോ പ്രസിഡണ്ട് എഞ്ചിനീയര്‍ പി. മമ്മതുകോയ അദ്ധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി എന്‍.എസ്.എസ് സൗത്ത് ജില്ലാ കോഡിനേറ്റര്‍ എം.കെ ഫൈസല്‍ പ്രോജക്ട് വിശദീകരിച്ചു. നോര്‍ത്ത് ജില്ലാ കണ്‍വീനര്‍ എസ്സ്. ശ്രീചിത്ത് എന്‍.എസ്.എസ് സന്ദേശം നല്‍കി.
ജില്ലയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടുകൊണ്ട് എല്ലാ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കും പ്രാഥമികമായ ശാസ്ത്രീയ പരിശീലനം നല്‍കുന്നതിന് മുന്നോടിയായിട്ടാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. പ്രഥമഘട്ടത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 80 എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. സി.എസ്.കോ ജന: സെക്രട്ടറി സര്‍ഷാര്‍ അലി, ഡോ.അജില്‍ അബ്ദുള്ള, കൗണ്‍സിലര്‍ കെ.മൊയ്തീന്‍കോയ, ,പി.വി യൂനുസ്, റഫീക്.കെ. എന്‍, ആര്‍.ജയന്ത്, എന്നിവര്‍ പ്രസംഗിച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂ ഏഞ്ചല്‍സിന്റെ ട്രയിനര്‍മാരായ മുനീര്‍ എം.പി, ജസ്റ്റിലീ റഹ് മാന്‍, സൂര്യ, അശ്‌റഫ്, ബിജു, തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.