ഉത്തര കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ട് മലബാര്‍ ടൂറിസം മീറ്റ് 2023 ഒരുങ്ങുന്നു; ഡിജിറ്റല്‍ ലോഗോ പ്രകാശനം ചെയ്തു.

ഉത്തര കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ട് മലബാര്‍ ടൂറിസം മീറ്റ് 2023 ഒരുങ്ങുന്നു; ഡിജിറ്റല്‍ ലോഗോ പ്രകാശനം ചെയ്തു.

കോഴിക്കോട് : ഉത്തര കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തെ പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ട് മലബാര്‍ ടൂറിസം കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 14, 15, 16 തിയ്യതികളില്‍ വടകര ഇരിങ്ങല്‍ സര്‍ഗ്ഗാലയില്‍ വെച്ച് മലബാര്‍ ടൂറിസം മീറ്റ് സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം മലബാര്‍ ടൂറിസം സൊസൈറ്റി പ്രസിഡന്റ് എം.പി.എം മുബഷീര്‍ നിര്‍വ്വഹിച്ചു. ടൂറിസം രംഗത്ത് അന്തര്‍ദേശീയ തലത്തിലുള്ള പുതിയ ട്രെന്‍ഡുകള്‍ അറിയാനും, കേരളത്തിന്റെ പ്രത്യേകിച്ച് മലബാറിന്റെ ടൂറിസം സാധ്യതകളെ പരിചയപ്പെടാനുമുള്ള വേദി ഒരുക്കുകയാണ് മലബാര്‍ ടൂറിസം മീറ്റെന്ന് എം.പി.എം മുബഷീര്‍ പറഞ്ഞു.

മലബാര്‍ ടൂറിസം കൗണ്‍സില്‍ പ്രസിഡന്റ് സജീര്‍ പടിക്കല്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം ടി.പി.എം ഹാഷിര്‍ അലി, കാലിക്കറ്റ് ചേമ്പര്‍ പ്രസിഡന്റ് റാഫി പി. ദേവസ്യ, ഡ്രീം ചാലിയാര്‍ സെക്രട്ടറി ഗുലാം ഹുസൈന്‍ കൊളക്കാടന്‍ , മലബാര്‍ ടൂറിസം സൊസൈറ്റി വൈസ് പ്രസിഡന്റ് അമീന്‍ നെച്ചിക്കാടന്‍ , മലബാര്‍ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി രജീഷ് രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *