മാഹി: മാഹിയിലെ വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രയ്ക്ക് വേണ്ടി രണ്ട് ബസ്സുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ.നമശ്ശിവായത്തിന്റെ ഓഫീസില്‍ നിന്ന് മാഹി എം.എല്‍.എ രമേശ് പറമ്പത്തിനെ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് യാത്രയ്ക്കുവേണ്ടി കഴിഞ്ഞ നിയമസഭയില്‍ എംഎല്‍.എ ആവശ്യപ്പെട്ടിരുന്നു.