കോഴിക്കോട്: രക്തദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും ബോധവല്‍ക്കരണം നടത്താനും പ്രോത്സാഹിപ്പിക്കാനുമായി ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം നടപ്പിലാക്കുന്ന ജീവദ്യുതി പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. രക്തദാന ക്യാമ്പയിനായ ‘ജീവദ്യുതി ‘ പദ്ധതിയുടെ സൗത്ത് ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഡോ.എസ്.ജയശ്രീ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എം. അബ്ദു അധ്യക്ഷത വഹിച്ച ചടങ്ങിന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷഹീന ഇ.കെ സ്വാഗതം പറഞ്ഞു.ജില്ലാകോഡിനേറ്റര്‍ എം.കെ ഫൈസല്‍ പ്രൊജക്ട് വിശദീകരണം നടത്തി. പി.ടി.എ പ്രസിഡണ്ട് എ.ടി നാസര്‍ മുഖ്യപ്രഭാഷണം നടത്തി. സിറ്റി സൗത്ത് ക്ലസ്റ്റര്‍ കന്‍വീനര്‍ കെ.എന്‍ റഫീഖ് എന്‍.എസ്.എസ് സന്ദേശം നല്‍കി. രക്തദാനം ചെയ്ത കാലിക്കറ്റ് ഗേള്‍സ് മുന്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരായ ഹഫീലാ, ഹന്ന ഫെമിന്‍, ലാമിയ നസ്ഫ, ഫാത്തിമ ഷഹല എന്നിവരെ ചടങ്ങില്‍ സ്‌നേഹാദരം നല്‍കി ആദരിച്ചു.
ബേപ്പൂര്‍ ക്ലസ്റ്റര്‍ കന്‍വീനര്‍ സന്തോഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീകല ഇ.എം, മുന്‍ പ്രോഗ്രാം ഓഫീസര്‍ ഷൈജ പര്‍വീണ്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലെ ഡോ.അരുണ്‍ രക്തം ദാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും രക്തദാനത്തിന്റെ പ്രാധാന്യത്തെകുറിച്ചും രക്തദാനം ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ആരോഗ്യനേട്ടത്തെക്കുറിച്ചും കുട്ടികളെ ബോധവത്ക്കരിച്ചു. വിവിധ ക്ലസ്റ്ററുകളില്‍ നിന്നായി നാല്‍പ്പതോളം വളണ്ടിയറടക്കം 90 പേര്‍ ക്യാമ്പയിനില്‍ പങ്കെടുത്തു. പ്രോഗ്രാം ഓഫീസര്‍മാരായ പ്രതീഷ് കുമാര്‍, നിഷ ടീച്ചര്‍, ശാന്തി ടീച്ചര്‍, ഉമ്മുകുല്‍സു ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍ വളണ്ടിയര്‍ നൗബ ചടങ്ങിന് നന്ദി പറഞ്ഞു.