ടേസ്റ്റി ഫുഡ് കേരള മാര്‍ക്കറ്റിലേക്ക്

ടേസ്റ്റി ഫുഡ് കേരള മാര്‍ക്കറ്റിലേക്ക്

കോഴിക്കോട്: 25 വര്‍ഷത്തോളമായി യു.എ.ഇയിലെ മലയാളി സമൂഹത്തിന്റെ ബ്രാന്‍ഡായ ടേസ്റ്റി ഫുഡ് കേരളത്തില്‍ ലോഞ്ച് ചെയ്യുകയാണെന്ന് മാനേജിങ് ഡയറക്ടര്‍ മജീദ് പുല്ലഞ്ചേരിയും സി.ഇ.ഒ ഷാജി ബലയത്തും വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാളെ (ശനി) വൈകീട്ട് അഞ്ച് മണിക്ക് ഹൈലൈറ്റ് മാളിലാണ് ലോഞ്ച് ഇവന്റ് സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ മേയര്‍ ബീന ഫിലിപ്പ്, പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍, നെസ്‌റ്റോ ഗ്രൂപ്പ്‌ മാനേജിങ് ഡയരക്ടര്‍ സിദ്ധീഖ് , സിനിമാ താരം അനാര്‍ക്കലി, ചലിച്ചിത്ര താരം കല്ലു എന്നിവര്‍ സംബന്ധിക്കും.
ടേസ്റ്റി ഫുഡിന്റെ ഗുണനിലവാരവും പ്രതിബന്ധതയും കേരളത്തിലെ ജനങ്ങള്‍ക്ക് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മജീദ് പുല്ലഞ്ചേരി കൂട്ടിച്ചേര്‍ത്തു.
ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളുടെ ആരോഗ്യത്തിനും നന്മക്കും മുന്‍ഗണന നല്‍കുന്നതായിരിക്കുമെന്ന് സി.ഇ.ഒ ഷാജി ബലയമ്പത്തും പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ട്രേഡ്മാര്‍ക്കറ്റിങ് മാനേജര്‍ ഫസ്‌ന തൈക്കുളത്തില്‍, കേരള ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ എം. അരുണ്‍ എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *