മാസങ്ങളായി ജോലിയും വരുമാനമില്ലാതെ മടക്കയാത്ര അനിശ്ചിതത്വത്തിലായിരുന്ന പ്രവാസികളിൽ നിന്നാണ് ആർടിപിസിആർ ടെസ്റ്റിന് 2500 മുതൽ 3500 രൂപ വരെയാണ് കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ വസൂലാക്കി കൊണ്ടിരിക്കുന്നത്. സർക്കാരുകൾ പ്രവാസികളോട് കാണിക്കുന്ന
അനീതിയാണെന്ന് ഇൻകാസ് യുഎഇ കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി.എ. രവീന്ദ്രനും, ജനറൽ സെക്രട്ടറി പുന്നക്കൽ മുഹമ്മദലിയും വ്യക്തമാക്കി.എയർപോർട്ടിന് പുറത്ത് ആർടിപിസിആർ ടെസ്റ്റുകൾക്ക് 500 രൂപ മാത്രമാണ് ഈടാക്കുന്നത്.
പ്രവാസികളുടെ പ്രശ്‌നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നടപടികൾക്കെതിരെ കക്ഷിതാത്പര്യങ്ങൾക്ക തീതമായി പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് ഇൻകാസ് നേതാക്കൾ അഭ്യർത്ഥിച്ചു.