കോഴിക്കോട്: എ.ബി.വി.പി സംസ്ഥാന പഠനശിബിരം 9,10,11 തിയതികളില്‍ ചിന്മായഞ്ജലി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എന്‍.സി.ടി ശ്രീഹരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഠനശിബിരത്തിന്റെ ഉദ്ഘാടനം ഒമ്പതിന് രാവിലെ 10 മണിക്ക് എ.ബി.വി.പി ദേശീയ സഹസംഘടന സെക്രട്ടറി എസ്.ബാലകൃഷ്ണ നിര്‍വഹിക്കും. 14 ജില്ലകളില്‍ നിന്നായി 182 പ്രതിനിധികള്‍ ശിബിരത്തില്‍ പങ്കെടുക്കും. എ.ബി.വി.പിയുടെ 75ാം വര്‍ഷവുമായി ബന്ധപ്പെട്ട് വരുന്ന വര്‍ഷം നടത്തേണ്ട പ്രവര്‍ത്തനങ്ങളെപ്പറ്റി തീരുമാനിക്കും. ആനുകാലിക വിഷയങ്ങളിലും വിദ്യാഭ്യാസ വിഷയങ്ങളിലും സംവാദങ്ങളും അഭിപ്രായ രൂപീകരണവും നടക്കും. 11ന് വൈകീട്ട് അഞ്ച് മണിക്ക് ശിബിരം സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ നിര്‍വാഹക സമിതിയംഗം അമല്‍ മനോജ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അനഘ പി.ഗിരീഷ്, ജില്ലാ സെക്രട്ടറി യു.പി പ്രണവ് എന്നിവരും സംബന്ധിച്ചു.