ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത് ഹോങ്കോങ്. എന്നാല്‍, ഇന്ത്യയില്‍ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് മുംബൈ ആണ്. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 227 നഗരങ്ങള്‍ ഉള്‍പ്പെടുന്ന മെര്‍സറിന്റെ 2023 ലെ ജീവിതച്ചെലവ് സര്‍വേ പ്രകാരമാണ് ഡല്‍ഹിയെയും ബംഗളുരൂവിനെയും പിന്നിലാക്കി മുംബൈ എത്തിയത്. അതേസമയം ആഗോള പട്ടികയില്‍ മുംബൈ 147ാം സ്ഥാനത്താണ്.
ആഗോള റാങ്കിങ്ങിലെ ഇന്ത്യന്‍ നഗരങ്ങള്‍
- മുംബൈ – 147,
- ഡല്‍ഹി – 169
- ചെന്നൈ – 184,
- ബെംഗളൂരു – 189,
- ഹൈദരാബാദ് – 202,
- കൊല്‍ക്കത്ത – 211
- പൂനെ – 213
പാര്‍പ്പിടം, ഗതാഗതം, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങള്‍, വിനോദം എന്നിവയുള്‍പ്പെടെ ഓരോ സ്ഥലത്തെയും 200-ലധികം കാര്യങ്ങള്‍ താരതമ്യം ചെയ്താണ് മെര്‍സറിന്റെ ജീവിതച്ചെലവ് സര്‍വേ കണക്കാക്കുന്നത്. ആഗോളതലത്തില്‍, ഹോങ്കോങ്, സിംഗപ്പൂര്‍, സൂറിച്ച് എന്നിവയാണ് ഈ വര്‍ഷം ഏറ്റവും ചെലവേറിയ നഗരങ്ങള്‍.