ഐ.സി.സി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ആദ്യദിനം ആസ്‌ട്രേലിയക്ക് മേല്‍ക്കൈ

ഐ.സി.സി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ആദ്യദിനം ആസ്‌ട്രേലിയക്ക് മേല്‍ക്കൈ

ട്രാവിസ് ഹെഡിന് സെഞ്ചുറി

ലണ്ടന്‍: ഐ.സി.സി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യദിനം അവസാനിച്ചപ്പോള്‍ മികച്ച സ്‌കോര്‍ കണ്ടെത്തി ആസ്‌ട്രേലിയ. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന നിലയിലാണ് ആദ്യ ദിവസം പിന്നിടുമ്പോള്‍ അവര്‍. 146 റണ്‍സുമായി ട്രാവിസ് ഹെഡും 95 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍. കെന്നിംഗ്ടണ്‍ ഓവലില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആസ്‌ട്രേലിയയെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് താളം വീണ്ടെടുത്ത ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാാന്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. തുടക്കത്തില്‍ രോഹിത് ശര്‍മ ആഗ്രഹിച്ച തുടക്കമാണ് പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും നല്‍കിയത്. നല്ല സ്വിംഗ് ഇരുവര്‍ക്കും ലഭിച്ചിരുന്നു. 10 പന്ത് നേരിട്ട ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഖവാജ അക്കൗണ്ട് തുറക്കും മുമ്പെ പവലിയനിലേക്ക് മടങ്ങി. സ്‌കോര്‍ബോര്‍ഡ് രണ്ടില്‍ നില്‍ക്കെ സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന് ക്യാച്ച് നല്‍കിയാണ് ഖവാജയുടെ മടക്കം. ഷമിയുടെയും സിറാജിന്റെയും ആദ്യ സ്‌പെല്‍ കഴിഞ്ഞതോടെ വാര്‍ണറും ലാബുഷെയ്‌നും ചേര്‍ന്ന് പതുക്കെ സ്‌കോറുയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ 43 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ ഷാര്‍ദുല്‍ താക്കൂര്‍ ശ്രീകറിന്റെ കൈകളിലെത്തിച്ചു.

സ്‌കോര്‍ബോര്‍ഡ് 76ല്‍ നില്‍ക്കെ 26 റണ്‍സെടുത്ത ലബുഷെയ്‌നെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി. ആസ്‌ട്രേലിയ ചെറുതായി പ്രതിരോധത്തിലായെങ്കിലും തുടര്‍ന്ന ്ക്രീസില്‍ ഒത്തുചേര്‍ന്ന ഹെഡും സ്മിത്തും കൂടുതല്‍ നഷ്ടങ്ങള്‍ വരുത്താതെ ആസ്‌ട്രേലിയന്‍ സ്‌കോര്‍ മുന്നോട്ടേക്ക് കൊണ്ടു പോയി. ഏകദിന ശൈലിയില്‍ ഹെഡ് ബാറ്റ് വീശിയപ്പോള്‍ വിക്കറ്റ് കളയതെ ഒരുഭാഗത്ത് പാറപോലെ ഉറച്ചു നില്‍ക്കാല്‍ സ്മിത്തിനായി. ആദ്യദിനം അവസാനിക്കുമ്പോള്‍ 156 പന്തില്‍ 146 റണ്‍സാണ് ട്രാവിസ് ഹെഡ് നേടിയത്. 22 ഫോറും ഒരു സിക്‌സും ആ ഇന്നിങ്‌സില്‍ പിറന്നു. 227 പന്തില്‍ 95 റണ്‍സാണ് സ്മിത്ത് നേടിയത്. 14 ഫോറുകള്‍ സ്മിത്ത് ഇതുവരെ നേടിയിട്ടുണ്ട്. നിര്‍ണായകമായ രണ്ടാം ദിവസം ആസ്‌ട്രേലിയയുടെ റണ്ണൊഴുക്ക് തടഞ്ഞില്ലെങ്കില്‍ ഇന്ത്യക്ക് അതൊരു വലിയ തലവേദനയാകും. അതേസമയം ബൗളിങ്ങില്‍ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതുള്ള ആര്‍.ആശ്വിനെ തഴഞ്ഞതില്‍ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *