ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നിന്നും രാവിലെ 4.35നുള്ള എമിറേറ്റ്സ് വിമാനത്തില്‍ ദുബൈ വഴിയാണ് ന്യൂയോര്‍ക്കിലേക്ക് തിരിച്ചത്.
ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ന്യൂയോര്‍ക്കില്‍ ലോക കേരള സഭയുടെ അമേരിക്കന്‍ മേഖല സമ്മേളനം മറ്റന്നാള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 15, 16 തീയതികളിലാണ് ക്യൂബന്‍ സന്ദര്‍ശനം.