നഗരമധ്യത്തിലെ മൊബൈല്‍ ഫോണ്‍ കടയില്‍ കള്ളന്‍ കയറി

നഗരമധ്യത്തിലെ മൊബൈല്‍ ഫോണ്‍ കടയില്‍ കള്ളന്‍ കയറി

തലശ്ശേരി: എം.എം റോഡിലെ നെക്സ്റ്റ് മൊബൈല്‍ ഷോപ്പില്‍ കള്ളന്‍ കയറി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വിലയേറിയതും കുറഞ്ഞതുമായ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു രക്ഷപ്പെട്ടു. മോഷ്ടാവായ യുവാവ് കടയില്‍ കയറി ഡിസ്‌പ്ലേ കൗണ്ടര്‍ അരിച്ചുപെറുക്കി പണത്തിനായി തിരയുന്നതും മൊബൈല്‍ ഫോണുകള്‍ എടുത്ത് സഞ്ചിയില്‍ നിക്ഷേപിച്ച് പൊതിയുന്നതും മുറിയിലെ സി.സി.ടി.വിയില്‍ തെളിഞ്ഞു കാണുന്നുണ്ട്. സമീപത്തെ രണ്ട് കടകളില്‍ മോഷണ ശ്രമവും നടന്നു. കടയുടമകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *