മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ക്യാമ്പസ് ശുചികരിച്ചു

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ക്യാമ്പസ് ശുചികരിച്ചു

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ ഡിസ്ട്രിക്ട് കാന്‍സര്‍ കണ്‍ട്രോള്‍ കണ്‍സോര്‍ഷ്യം എന്നിവയുടെ നേതൃത്വത്തില്‍ എം.സി.സി ക്യാമ്പസ് ശുചീകരിച്ചു കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് വിന്‍സി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കണ്‍സോര്‍ഷ്യം പ്രസിഡണ്ട് നാരായണന്‍ പുതുക്കുടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.കെ സുരേഷ് സ്വാഗതം പറഞ്ഞു.

ജനറല്‍ സെക്രട്ടറി മേജര്‍ പി.ഗോവിന്ദന്‍, ഡോ. ഫിന്‍സ് എം. ഫിലിപ്പ്, ഡോ. എ.പി നീതു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കണ്‍സോര്‍ഷ്യം വളണ്ടിയര്‍മാര്‍, പാരാലീഗല്‍ വളണ്ടിയമാര്‍, ബി.എസ്.സി.എം.ആര്‍.ടി വിദ്യാര്‍ത്ഥികള്‍, മട്ടന്നൂര്‍ അമ്മ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാര്‍, മട്ടന്നൂര്‍ പി.ആര്‍.എന്‍.എസ്.എസ് കോളേജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആശുപത്രിയും പരിസരവും ശുചികരിച്ചത്.

കണ്‍സോര്‍ഷ്യം സെക്രട്ടറി കെ.എം ചന്ദ്രന്‍, അഡ്വ. വി.ടി ഷീല, ട്രഷറര്‍ മുഹമ്മദ് നിസാര്‍, ഷീല സുരേഷ്, എന്‍ പ്രകാശന്‍ , ബസന്ത് സി.സി, പി.ഒ ജാബിര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശുചീരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം പ്രകൃതി സംരക്ഷണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകളുമായി വിദ്യാര്‍ത്ഥികളും പാരാലീഗല്‍ വളണ്ടിയര്‍മാരും ക്യാമ്പസില്‍ റാലി നടത്തുകയുണ്ടായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *