തിയേറ്റര്‍ ഉടമകളുടെ സമരത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്

തിയേറ്റര്‍ ഉടമകളുടെ സമരത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്

തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നതിനിടയില്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യാന്‍ ഫിയോക് തീരുമാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നുവെന്നും സിനിമ റിലീസിന് ചെയ്യുന്നതിന് മുന്‍പ് നിര്‍മ്മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് തനിക്കുള്ളതെന്നും ജൂഡ് ആന്തണി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ജൂഡ് ആന്തണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുന്‍പ് നിര്‍മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അത് കൊണ്ടാണ് സോണി ലൈവ് ഡീല്‍ വന്നപ്പോള്‍ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത്. ഇതാരും മനഃപൂര്‍വം ചെയ്യുന്നതല്ല. This is part of business. I thank Sony Liv for trusting our film before the release, and I thank all for loving our film. The theater owners and the audiences, you are the real heroes.

 

Share

Leave a Reply

Your email address will not be published. Required fields are marked *