ഡല്‍ഹി: ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ (എച്ച്.ആര്‍.ഡി.എഫ്) ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടത്തുന്ന ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനം കാളിന്ദി കുഞ്ചില്‍ എച്ച്.ആര്‍.ഡി.എഫ് ചെയര്‍മാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ നിര്‍വ്വഹിച്ചു. പിന്നോക്ക പ്രദേശങ്ങളിലെ ജനങ്ങളില്‍ ആരോഗ്യ ബോധവല്‍ക്കരണം നടത്തു ക, രോഗ നിര്‍ണ്ണയം നടത്തി ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, സൗജന്യമായി മരുന്ന് വിതരണം ചെയ്യുക തുടങ്ങിയ സേവനങ്ങള്‍ മുന്നോട്ട് വെച്ചാണ് എച്ച്.ആര്‍.ഡി.എഫ് ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നത്.
ഡോ.അബ്ദുല്‍ മാലിക് ക്ലാസിന് നേതൃത്വം നല്‍കി. അഫ്‌സല്‍ യൂസഫ്, ഡോ.പര്‍വേസ് അക്തര്‍ എന്നിവര്‍ സംബന്ധിച്ചു. ബീഹാര്‍, ബംഗാള്‍, ജാര്‍ഖണ്ഡ്, ആസ്സാം, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒഞഉഎ ഇതിനകം നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ആരോഗ്യ ബോധവല്‍ക്കരണം, വിദ്യാഭ്യാസ പ്രോത്സാഹനം, കുടിവെള്ള പദ്ധതികള്‍, പുനരധിവാസം, തൊഴില്‍ പരിശീലനം, ഭക്ഷണ വസ്ത്ര വിതരണം തുടങ്ങിയ മേഖലകളിലാണ്
എച്ച്.ആര്‍.ഡി.എഫ് ന്റെ പ്രവര്‍ത്തനങ്ങളെന്ന് ചെയര്‍മാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു.