ബാഡ്മിന്റന്‍ അണ്ടര്‍ 19 ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു; സീനിയര്‍ പുരുഷ-വനിത ഫൈനല്‍ മത്സരം വ്യാഴാഴ്ച

ബാഡ്മിന്റന്‍ അണ്ടര്‍ 19 ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു; സീനിയര്‍ പുരുഷ-വനിത ഫൈനല്‍ മത്സരം വ്യാഴാഴ്ച

കോഴിക്കോട് : ജില്ലാ ബാഡ്മിന്റന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വി. കെ കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സാവിത്രി ദേവി സാബു മെമ്മോറിയല്‍ സംസ്ഥാന ബാഡ്മിന്റന്‍ റാങ്കിങ് പ്രൈസ് മണി ടൂര്‍ണമെന്റില്‍ അണ്ടര്‍ 19 ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു.

ആണ്‍കുട്ടികള്‍ – സിംഗിള്‍സില്‍ എസ്. അഭിഷേക് ( എറണാകുളം), പെണ്‍കുട്ടികള്‍ – സിംഗിള്‍സില്‍ ഫര്‍സ നസ്രീന്‍
( തിരുവനന്തപുരം), ആണ്‍കുട്ടികള്‍ (ഡബിള്‍സ് ) എസ് അക്ഷിത് ( ആലപ്പുഴ), ജോസഫ് ദില്‍ രാജ് ( തൃശൂര്‍), പെണ്‍കുട്ടികള്‍ ( ഡബിള്‍സ് ) കീര്‍ത്തിക സി എച്ച് ( കണ്ണൂര്‍ ), നയന എസ് ഒയാസിസ് ( കോഴിക്കോട്),
മിക്‌സഡ് ഡബിള്‍സ് ജോസഫ് ദില്‍ രാജ് ( തൃശൂര്‍), സി എച്ച് കീര്‍ത്തിക ( കണ്ണൂര്‍ ) എന്നിവര്‍ ചാമ്പ്യന്മാരായി. സീനിയര്‍ വിഭാഗ മത്സരം ഇന്നും തുടരും. 8 ന് വ്യാഴാഴ്ച ഫൈനല്‍ മത്സരം നടക്കും. രാവിലെ സെമിയും വൈകീട്ട് ഫൈനലും. സമാപന ചടങ്ങില്‍ ജില്ല സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ പങ്കെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *