റെയില്‍വേ മന്ത്രി രാജിവയ്ക്കണം: ഫോര്‍വേര്‍ഡ് ബ്ലോക്ക്

റെയില്‍വേ മന്ത്രി രാജിവയ്ക്കണം: ഫോര്‍വേര്‍ഡ് ബ്ലോക്ക്

കോഴിക്കോട്: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ സെക്രട്ടറി രാമദാസ് വേങ്ങേരി ആവശ്യപ്പെട്ടു. വര്‍ഷംതോറും കോടിക്കണക്കിന് രൂപയാണ് റെയില്‍വേ വികസനത്തിന് വേണ്ടി ചിലവഴിക്കുന്നത്. എന്നാല്‍ ട്രെയിന്‍ അപകടങ്ങള്‍ കുറയ്ക്കുവാനുള്ള സംവിധാനത്തിന് റെയില്‍വേ വകുപ്പ് വേണ്ടതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ മുഴുവന്‍ ട്രെയിന്‍ യാത്രക്കാര്‍ക്കും സൗജന്യ ഇന്‍ഷൂറന്‍സ് പാക്കേജ് അടിയന്തിരമായി നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *