വിജയികളെ ആദരിക്കും

കോഴിക്കോട്; 2020-21 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ചോവായൂർ സർവ്വീസ് സഹകരണ ബാങ്കിലെ എ ക്ലാസ് മെമ്പർമാരുടെ കുട്ടികളെ ആദരിക്കും. യോഗ്യരായ വിദ്യാർത്ഥികൾ അപേക്ഷയും, മാർക്ക്‌ലിസ്റ്റിന്റെ പകർപ്പും, ഒരു ഫോട്ടോയും, രക്ഷിതാവ് ബാങ്കിൽ എ ക്ലാസ് മെമ്പർ ആണെന്നുള്ളത് തെളിയിക്കുന്ന രേഖയും സഹിതം 15-09-2021 വൈകുന്നേരം 5മണിക്ക് മുമ്പായി ബാങ്കിന്റെ ഹെഡാഫീസിലോ, ബ്രാഞ്ചുകളിലോ സമർപ്പിക്കണമെന്ന് ജനറൽ മാനേജർ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *