ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി പരിസ്ഥിതിദിനാചരണം നടത്തി

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി പരിസ്ഥിതിദിനാചരണം നടത്തി

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ നിര്‍മ്മാണസൈറ്റുകളിലും സൊസൈറ്റിയാസ്ഥാനത്തും പരിസ്ഥിതിദിന പരിപാടികള്‍ സംഘടിപ്പിച്ചു. ‘പ്ലാസ്റ്റിക്ക് മലിനീകരണത്തെ പരാജയപ്പെടുത്തുക’ എന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിദിന മുദ്രാവാക്യം മുന്‍നിര്‍ത്തിയായിരുന്നു പരിപാടികള്‍. സംഘത്തിന്റെ വിവിധ സൈറ്റുകളിലും പ്രൊജകറ്റുകളിലുമായി നടന്ന പരിപാടികളില്‍ 3000-ത്തോളം വിവിധതരം വൃക്ഷങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു.

ജില്ലയില്‍ വിവിധ പരിപാടികള്‍ നടന്നു. സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ നഗരസഭയുടെ സഹകരണത്തോടെ ‘ഏഴഴകിലേയ്‌ക്കെന്റെ കോഴിക്കോട്’ പദ്ധതിയില്‍ സൗത്ത് ബീച്ച് (54ആം വാര്‍ഡ് ചാമുണ്ഡിവളപ്പില്‍ നദീനഗര്‍-ബീച്ച്) ജനകീയശുചീകരണം നടത്തി. ഡെപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ഹെഡ് എഞ്ചിനീയര്‍ രാഗിത്, ലീഡര്‍ രജീഷ് എന്നിവര്‍ ശുചികരത്തിനു നേതൃത്വം നല്‍കി.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ തോട്ടുമുക്കത്തുള്ള ബില്‍ഡിങ് സ്റ്റോണ്‍ ക്വാറി ആന്‍ഡ് ക്രഷര്‍ യൂണിറ്റ് തോട്ടുമുക്കം ഗവ. യുപി സ്‌കൂളുമായി ചേര്‍ന്ന് 500 വൃക്ഷത്തൈകള്‍ നട്ടു. കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. സൈറ്റ് ലീഡര്‍ പി.കെ ഷാജിത്ത്, സബ് ലീഡര്‍ അനീഷ്, സൈറ്റ് മാനേജര്‍ ഗോകുല്‍ രാജ്, മൈന്‍സ് മാനേജര്‍ മുഹമ്മദ് ബഷീര്‍, സീനിയര്‍ എന്‍വയണ്‍മെന്റല്‍ ഓഫീസര്‍ ബി. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും തൊഴിലാളികളും പങ്കുചേര്‍ന്നു.

ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രൊജക്ടായ ഓര്‍ക്കാട്ടേരി സി.എച്ച്.സിയുടെ നിര്‍മ്മാണസൈറ്റില്‍ വൃക്ഷത്തൈകള്‍ നട്ടു. സൈറ്റ് ലീഡര്‍ ഷിജു, സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍ ടെല്‍മ, ഷെര്‍മിന എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കവുങ്ങ്, വിവിധയിനം മാവുകള്‍, നെല്ലി, ആര്യവേപ്പ് എന്നിവയാണു നട്ടത്. സൈറ്റ് എഞ്ചിനീയര്‍ അശ്വിന്‍, മെഷര്‍മെന്റ് എഞ്ചിനീയര്‍ നിധിന്‍, സൈറ്റ് ക്ലര്‍ക്ക് ഷാഹുല്‍, മുതിര്‍ന്ന എ ക്ലാസ് മെമ്പര്‍ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ സൈറ്റിലെ തൊഴിലാളികള്‍ പങ്കെടുത്തു.

സൊസൈറ്റിയുടെ വടകര നഗരസഭ സൈറ്റില്‍ പരിസ്ഥിതിദിനാചരണപരിപാടി നടത്തി. ക്ലസ്റ്റര്‍ ഓഫ് വര്‍ക്ക് ലെവന്‍ റോഡ്‌സ്-വടകര മുനിസിപ്പാലിറ്റി, കരിമ്പനത്തോട് സൈഡ് പ്രൊട്ടക്ഷന്‍ വാള്‍ എന്നീ പ്രൊജക്ടുകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി വൃക്ഷ തൈകള്‍ നടലിന്റെ ഉദ്ഘാടനം വടകര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സജീവന്‍ നിര്‍വഹിച്ചു. ഡയറക്ടര്‍ സി വത്സന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സൈറ്റ് ലീഡര്‍ വി.പി. ഗിരീശന്‍, ഷിബിന്‍ പി, എഞ്ചിനീയര്‍മാരായ സിദില്‍, സനില്‍, നിധിന്‍ കെ, നിധിന്‍ലാല്‍ എന്നിവരും തൊഴിലാളികളും പരിപാടിയുടെ ഭാഗമായി.

കണ്ടോത്ത് താഴെ അങ്കണവാടി അറക്കല്‍ ക്ഷേത്രം ഫുട്പാത്ത് സൈറ്റിലെ വൃക്ഷത്തൈ നടല്‍ ഹെഡ് എന്‍ജിനീയര്‍ സുജിത്ത്, സൈറ്റ് ലീഡര്‍ പ്രതീഷ്, സബ് എന്‍ജിനീയര്‍ ഷിനൂപ്, ആദര്‍ശ് എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു. സൈറ്റിലെ മുഴുവന്‍ തൊഴിലാളികളും ദിനാചരണപരിപാടിയുടെ ഭാഗമായി. തെന്നിലാപുരം പാലം, കോവൂര്‍ കമ്മ്യൂണിറ്റി ഹാള്‍ തുടങ്ങിയ സൈറ്റുകളിലും ആഘോഷം നടന്നു.

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഊരാളുങ്കല്‍ സൊസൈറ്റിയുടെ ആസ്ഥാനത്തും ഫലവൃക്ഷത്തൈകള്‍ നട്ടു. സംഘം ചെയര്‍മാന്‍ രമേശന്‍ പലേരി ഉദ്ഘാടനം ചെയ്ത പരിപാടിക്ക് മാനേജിങ്ങ് ഡയരക്ടര്‍ എസ്. ഷാജു, ജനറല്‍ മാനേജര്‍ അഡ്മിന്‍ കെ. പി. ഷാബു, മുന്‍ ഡയരക്ട്ര്‍ എം. കെ. ദാമു എന്നിവര്‍ നേതൃത്വം നല്‍കി. സംഘം ജിവനക്കാരും പങ്കെടുത്തു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *